മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഷൈലോക്ക് എന്ന ചിത്രം ഈ ക്രിസ്മസ് സീസണിൽ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. ഷൈലോക്കിനൊപ്പം നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്ന മോഹൻലാൽ- സിദ്ദിഖ് ചിത്രം ബിഗ് ബ്രദറും അതുപോലെ ഫഹദ് ഫാസിൽ- അൻവർ റഷീദ് ചിത്രം ട്രാൻസും ജോലികൾ തീരാത്തതിനാൽ അടുത്ത വർഷത്തേക്ക് റിലീസ് മാറ്റി. ഇന്ന് റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ആരാധകർ ആവേശകരമായ സ്വീകരണം ആണ് നൽകുന്നത്. ടൈറ്റിൽ കഥാപാത്രം ആയി എത്തുന്ന മമ്മൂട്ടിയുടെ മാസ്സ് സ്റ്റില്ലുകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇപ്പോൾ എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആരാധകരെ ത്രസിപ്പിക്കുകയാണ്. രാജാധി രാജ, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി- അജയ് വാസുദേവ് ടീം ഒന്നിച്ച ചിത്രമാണ് ഷൈലോക്.
തമിഴിലും മലയാളത്തിലും ആയി ഒരേ സമയം റിലീസ് ചെയ്യാൻ പോകുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത് ഗുഡ് വിൽ എന്റർടൈന്മെന്റ് എന്ന ബാനറിൽ ജോബി ജോർജ് ആണ്. ഈ ചിത്രം വമ്പൻ വിജയം ആയിരിക്കും എന്നുള്ള പ്രതീക്ഷയും ആത്മ വിശ്വാസവും ജോബി ജോർജ് നേരത്തെ തന്നെ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചതും മമ്മൂട്ടി ആരാധകർക്ക് ആവേശമായിട്ടുണ്ട്. നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം തമിഴ് നടൻ രാജ് കിരൺ, പ്രശസ്ത നടി മീന എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു.
കലാഭവൻ ഷാജോൺ വില്ലൻ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടൻ ബിബിൻ ജോർജും അഭിനയിക്കുന്നുണ്ട്. കസബ, അബ്രഹാമിന്റെ സന്തതികൾ എന്നീ മമ്മൂട്ടി ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ളതും ഷൈലോക്കിന്റെ നിർമ്മാതാവ് ആയ ജോബി ജോർജ് ആണ്. ഈ വരുന്ന ഡിസംബർ പത്തൊൻപത്തിനു ഷൈലോക് റിലീസ് ചെയ്യും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇതിന്റെ ടീസർ എഡിറ്റ് ചെയ്യുന്നത് പ്രശസ്ത സോഷ്യൽ മീഡിയ ട്രോളന്മാരിൽ ഒരാൾ ആയ ലിന്റോ കുര്യൻ ആണെന്ന റിപ്പോർട്ടുകളും എത്തിയിരുന്നു.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.