[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

“മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ്, നരിവേട്ട.” ടൊവിനോയുടെ പോസ്റ്റ് വൈറൽ. ചിത്രീകരണം പൂർത്തിയായി

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം പൂർത്തിയായി. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ചിത്രത്തിൻ്റെ പാക്കപ്പിന് ശേഷം ടോവിനോ പങ്കുവച്ച കുറിപ്പ് ഇപ്പൊ വൈറലായിരിക്കുകയാണ്.

ടോവിനോയുടെ പോസ്റ്റിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ് –

“നരിവേട്ട ഷൂട്ടിങ് പൂര്‍ത്തിയായി.
കുട്ടനാട്ടില്‍ മൂന്നുപാടും കായലുള്ള വീട്ടിലായിരുന്നു തുടക്കം. കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും ആദ്യ ഷെഡ്യൂള്‍. പിന്നെ, ചുരം കയറി വയനാടെത്തി. കൊതുമ്പുവള്ളത്തിലും ബോട്ടിലും നടന്ന കഥാപാത്രം നേരെ കാട്ടില്‍, മരങ്ങള്‍ക്കിടയിലേക്ക്… പുലര്‍ച്ചെ, കോടമഞ്ഞിറങ്ങുന്ന ലൊക്കേഷനിലേക്കുള്ള യാത്ര. നൂറുകണക്കിന് ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പമുള്ള ഷൂട്ട്. രാത്രി കൊടുംതണുപ്പിലും ഫുള്‍ ഓണായി നില്‍ക്കുന്ന സെറ്റ്. എടുത്തുവെക്കാന്‍ ഒരുപാടുള്ള, നല്ല അധ്വാനംവേണ്ട സിനിമയായിരുന്നെങ്കിലും അത്രമേല്‍ അടുപ്പം തോന്നിയ ക്രൂവിനൊപ്പം ആയിരുന്നതുകൊണ്ട്, 65 ദിവസും ആസ്വദിച്ചാണ് വര്‍ക്ക് ചെയ്തത്. സുഖവും സന്തോഷവും തോന്നുന്ന ഒരുപാട് ഓര്‍മകള്‍ ഈ ഷൂട്ടിങ് കാലം എനിക്കു തന്നു. മുന്‍പ് ഒരുമിച്ചു സിനിമ ചെയ്തവരും പുതുതായി സൗഹൃദത്തിലേക്കു വന്നവരുമായ കുറേപ്പേര്‍ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ സമ്മാനിച്ചു.

സിനമയൊരു ഫുട്‌ബോള്‍ മാച്ചുപോലെയാണെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു കളിക്കാരന്‍ ഒറ്റയ്ക്കു വിചാരിച്ചാല്‍ ടീം ജയിക്കില്ല. നല്ല ഗോളി; പഴുതടച്ച ഡിഫന്‍സ്; തന്ത്രങ്ങളൊരുക്കുന്ന മിഡ്ഫീല്‍ഡ്; സുന്ദരമായി ഫിനിഷ് ചെയ്യുന്ന ഫോര്‍വേഡ്: ഇതിനെല്ലാം അപ്പുറം ഗ്രൗണ്ടിലിറങ്ങുന്ന പതിനൊന്നു പേര്‍ തമ്മിലുള്ള അപാരമായ ഒത്തിണക്കം വേണം. മഞ്ഞും മഴയും വെയിലും കൊണ്ട്, രാവിലെ മുതല്‍ രാത്രിവരെ സിനിമയൊരുക്കുന്ന സെറ്റിലും പരസ്പരസ്‌നേഹവും സഹകരണവും വേണം. നരിവേട്ടയില്‍ ഒറ്റമനസോടെ, ഒരു സ്വപ്‌നത്തിനുവേണ്ടി ഒരുകൂട്ടം ആളുകള്‍ മുന്നും പിന്നും നോക്കാതെ ഓടിനടന്നു. വലിയൊരു സിനിമ, തീരുമാനിച്ച സമയത്ത്, പരമാവധി പൂര്‍ണതയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്, എല്ലാവരും സ്‌നേഹത്തിലും ബഹുമാനത്തിലും ജോലി ചെയ്തതുകൊണ്ടാണ്.

നരിവേട്ട ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ്. ധൈര്യത്തോടെ പറയുകയും ചര്‍ച്ചയാവുകയും ചെയ്യേണ്ട ഒരു വിഷയമാണെന്ന് വിശ്വസിക്കുന്നു. തീയറ്ററില്‍ നിറഞ്ഞ മനസോടെ ആസ്വദിക്കാനും തീയറ്റര്‍ വിട്ടിറങ്ങിയാല്‍ ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ഒരു സിനിമയായിരിക്കുമെന്നാണ് പ്രതീക്ഷ. ദീര്‍ഘകാല സുഹൃത്തായ അനുരാജ് മനോഹര്‍ ഇഷ്‌കിനു ശേഷം സംവിധാനം ചെയ്യുന്നു. കാണെക്കാണെയ്ക്കു ശേഷം, പ്രിയപ്പെട്ട സുരാജേട്ടനുമായി വീണ്ടുമൊരു സിനിമ കൂടി. നടനായും സംവിധായകനായും നമ്മളെ ഇന്‍സ്‌പൈര്‍ ചെയ്ത ചേരന്‍ സര്‍ ആദ്യമായി മലയാളത്തിലേക്ക് എത്തുകയാണ്. കല്യാശ്ശേരി തീസിസിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫാണ് എഴുത്ത്. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ആദ്യ സിനിമയാണിത്. മലയാള സിനിമയിലേക്കു കടന്നുവരുന്ന ടിപ്പുവിനെയും ഷിയാസ്‌ക്കയെയും സ്‌നേഹത്തോടെ അഭിനന്ദിക്കുന്നു. മെക്‌സിക്കന്‍ അപാരതയിലും ഫോറന്‍സിക്കിലും എആര്‍എമ്മിലും കൂടെയുണ്ടായിരുന്ന, അടുത്ത സുഹൃത്തായ ഷമീര്‍ മുഹമ്മദാണ് എഡിറ്റര്‍.
മിന്നല്‍ മുരളിയില്‍ സമീര്‍ക്കയുടെ അസിസ്റ്റന്റായിരുന്ന വിജയ്, ഇരട്ടയ്ക്കും ഗോളത്തിനും ശേഷം ക്യാമറാമാനായി എത്തുന്നതിന്റെ സന്തോഷമുണ്ട്. അനുഭവസമ്പന്നനായ ബാവക്കയാണ് ആര്‍ട്ട്, രതീഷ് കുമാറാണ് ചീഫ് അസോസിയേറ്റ്.. മ്യൂസിക് ഒരുക്കുന്ന ജെയ്ക്‌സേട്ടനും ഫൈറ്റ് മാസ്റ്ററായ ഫീനിക്‌സ് പ്രഭുവിനുമൊപ്പം വീണ്ടുമൊരു സിനിമ ചെയ്യാനായതിന്റെ സന്തോഷമുണ്ട്.
വൈകാരികമായൊരു യാത്രയായിരുന്നു നരിവേട്ടയിലെ കഥാപാത്രത്തിനൊപ്പം നടത്തിയത്. ജീവിതത്തിന്റെ രസവും ആനന്ദവും പ്രതിസന്ധിയും വേദനയും അയാള്‍ക്കൊപ്പം ഞാനും അനുഭവിച്ചു. അഭിനയ ജീവിതത്തില്‍ ഞാന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. കാരണം, മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ്, നരിവേട്ട.”

വലിയ ക്യാൻവാസിൽ, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന നരിവേട്ടയിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ,ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. കുട്ടനാട്ടിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. നിർമ്മാതാക്കളിൽ ഒരാളായ ഷിയാസ് ഹസ്സനാണ് സ്വിച്ച് ഓൺ നടത്തി സിനിമക്ക് തുടക്കമിട്ടത്. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ജേക്സ് ബിജോയ്‌ നരിവേട്ടയുടെ സംഗീത സംവിധാനം നിർവഹിക്കുന്നു. ഡിഒപി – വിജയ്, ആർട്ട്‌ – ബാവ, കോസ്റ്റും – അരുൺ മനോഹർ, മേക്ക് അപ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ,പ്രൊഡക്ഷൻ കൺട്രോളർ – ജിനു പി കെ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

webdesk

Recent Posts

അഭിഷേക് നാമ ചിത്രം ” നാഗബന്ധം”; വിരാട് കർണ്ണയുടെ ‘രുദ്ര’ ഫസ്റ്റ് ലുക്ക് പുറത്ത്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…

18 hours ago

4 ദിവസം കൊണ്ട് 28+ കോടി രേഖപ്പെടുത്തി “രേഖാചിത്രം”

2024ലെ ശ്രദ്ധേയ വിജയങ്ങളുടെ തുടര്‍ച്ചയുമായി 2025ലും വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസായ "രേഖാചിത്രം"…

19 hours ago

ഔസേപ്പച്ചൻ – ഷിബു ചക്രവർത്തി എവർഗ്രീൻ കൂട്ടുകെട്ട് വീണ്ടും; ബെസ്റ്റിയിലെ ‘വെള്ളമഞ്ഞിൻ്റെ തട്ടവുമായി’ ശ്രദ്ധ നേടുന്നു.

മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ടിന് ശബ്ദം…

1 day ago

‘മാളികപ്പുറം’ത്തിനും ‘2018’നും ശേഷം ‘രേഖാചിത്രം’; കാവ്യ ഫിലിം കമ്പനി എന്ന പ്രൊഡക്ഷൻ ബ്രാൻഡ്..

ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…

2 days ago

ആസിഫ് അലി- താമർ ചിത്രം “സർക്കീട്ട്” ; നിർമ്മാണം അജിത് വിനായക ഫിലിംസ്

വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…

2 days ago

ബോക്സ് ഓഫീസിൽ 31+കോടി കളക്ഷൻ നേടി “ഐഡന്റിറ്റി”. തെലുങ്ക്, ഹിന്ദി റിലീസ് ഉടൻ

2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…

3 days ago

This website uses cookies.