ടോവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം എന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ആക്ഷൻ എന്റെർറ്റൈനെർ ചിത്രം പ്രേക്ഷകരുടെ കയ്യടികൾ നേടിക്കൊണ്ട് ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്കാണ് കുതിക്കുന്നത്. ടു ഡി, ത്രീഡി ഫോർമാറ്റുകളിൽ റിലീസ് ചെയ്ത ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്നുണ്ട്. ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനമാണ് അജയന്റെ രണ്ടാം മോഷണം കാഴ്ചവെക്കുന്നത്.
ആദ്യ ദിനം ആഗോള തലത്തിൽ ആറേകാൽ കോടിയോളം ഗ്രോസ് നേടിയ ഈ ചിത്രം ആദ്യ രണ്ട് ദിനം പിന്നിടുമ്പോൾ ആഗോള ഗ്രോസ് 15 കോടിക്ക് മുകളിൽ നേടിക്കഴിഞ്ഞു എന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ ദിനം കേരളത്തിൽ നിന്ന് 2 കോടി 80 ലക്ഷത്തോളം നേടിയ ചിത്രം രണ്ടാം ദിനം 2 കോടി 90 ലക്ഷത്തോളമോ അതിനു മുകളിലോ നേടികാണുമെന്നാണ് ആദ്യ കണക്കുകൾ വെളിവാക്കുന്നത്. കേരളത്തിന് പുറമെ ഗൾഫ് ഉൾപ്പെടെയുള്ള വിദേശ മാർക്കറ്റുകളിലും മികച്ച പ്രകടനമാണ് ചിത്രം നടത്തുന്നത്.
ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണ് ARM നേടിയിരിക്കുന്നത്. നവാഗതനായ ജിതിൻ ലാൽ ഒരുക്കിയ ഈ ചിത്രം രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരും, നിർമ്മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നുമാണ്. ടോവിനോക്കൊപ്പം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.