പ്രശസ്ത സാഹിത്യക്കാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘ആമി’.കമൽ ഒരുക്കുന്ന ചിത്രത്തിൽ മാധവിക്കുട്ടിയായി എത്തുന്നത് മഞ്ജു വാര്യരാണ്. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടൊവിനോ തോമസ് ആണ്. പൃഥ്വിരാജ് ഈ വേഷത്തില്‍ എത്തുമെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന വാർത്തകൾ. എന്നാൽ ‘ആമി’യില്‍ അഭിനയിക്കാന്‍ പൃഥ്വിരാജിന് ഡേറ്റ് ഇല്ലാതെ വന്നപ്പോഴാണ് പകരക്കാരനായി ടോവിനോ തോമസിനെ ചിത്രത്തിലേക്ക് ക്ഷണിച്ചത്.
പൃഥ്വിരാജിന് പകരം ടൊവിനോ തോമസിനെ കാസ്റ്റ് ചെയ്‌തതോടുകൂടി പലതരം വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ താൻ ‘ആമി’യിൽ അഭിനയിക്കാൻ തയ്യാറായതിന് കാരണം പൃഥ്വിരാജാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടൊവിനോ തോമസ്. ചിത്രത്തിൽ അഭിനയിക്കാൻ തനിക്ക് ധൈര്യം തന്നത് പൃഥ്വിയാണെന്ന് ടൊവിനോ പറയുകയുണ്ടായി. 7th ഡേ എന്ന ചിത്രം മുതൽ തന്നെ ഇരുവരും തമ്മിൽ സൗഹൃദത്തിലാണ്. ‘എന്ന് നിന്റെ മൊയ്‌ദീൻ’ എന്ന ചിത്രത്തിലെ അപ്പുവിന്റെ റോളിലേക്കും ടോവിനോയെ നിർദേശിച്ചത് പൃഥ്വിരാജ് തന്നെയായായിരുന്നു. കൂടാതെ എസ്ര എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചിരുന്നു.
ആഷിക് അബു സംവിധാനം ചെയ്‌ത ടൊവിനോ ചിത്രം ‘മായാനദി’ ഇപ്പോൾ തിയറ്ററുകളിൽ മികച്ചപ്രതികരണം നേടി മുന്നേറുകയാണ്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. സംവിധായകരായ ലിജോ ജോസ് പല്ലിശ്ശേരി, ബേസിൽ ജോസഫ്, ഖാലിദ് റഹ്മാൻ, അപർണ ബാലമുരളി, ഉണ്ണിമായ, സൗബിൻ ഷാഹിർ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.