ഫോറൻസിക് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം, അഖിൽ പോൾ- അനസ് ഖാൻ ടീം ഒരുക്കുന്ന പുതിയ ചിത്രമായ ഐഡന്റിറ്റിയുടെ ചിത്രീകരണം ആരംഭിച്ചു. യുവ താരം ടോവിനോ തോമസ് നായകനായി എത്തുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കുന്നത്. ടോവിനോ തോമസിനൊപ്പം വമ്പൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. തെന്നിന്ത്യൻ സൂപ്പർ നായികാ താരം തൃഷ, പ്രശസ്ത തമിഴ് നടൻ വിനയ് റായ്, ബോളിവുഡ് താരം മന്ദിര ബേദി എന്നിവരും ഈ ചിത്രത്തിലെ നിർണ്ണായക വേഷങ്ങൾ അവതരിപ്പിക്കും. ഗോവയിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിന് ഏകദേശം 120 ദിവസത്തോളമാണ് ഷൂട്ടിംഗ് പ്ലാൻ ചെയ്തിരിക്കുന്നത്. ഏഴ് മാസത്തോളം എടുത്തായിരിക്കും ഐഡന്റിറ്റി പൂർത്തിയാക്കുകയെന്നും ടോവിനോ തോമസ് പങ്ക് വെച്ച സോഷ്യൽ മീഡിയ പോസ്റ്റ് സൂചിപ്പിക്കുന്നു.
ഗോവ, ഉദയ്പൂർ, എറണാകുളം, ബാംഗ്ലൂർ, കോയമ്പത്തൂർ, മുംബൈ, കാശ്മീർ എന്നിവിടങ്ങളിൽ ആയാവും ഈ ചിത്രം ഷൂട്ട് ചെയ്യുക. ഷമ്മി തിലകൻ, അജു വർഗീസ്, അർജുൻ രാധാകൃഷ്ണൻ, അർച്ചന കവി എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് അഖിൽ ജോർജ് , എഡിറ്റ് ചെയ്യുന്നത് ചമൻ ചാക്കോ എന്നിവരാണ്. ആദ്യ ഭാഗം പ്രേക്ഷകർ സ്വീകരിക്കുകയാണെങ്കിൽ ഐഡന്റിറ്റിയുടെ രണ്ടാം ഭാഗവും ഒരുക്കാൻ പ്ലാൻ ഉണ്ടെന്നും അണിയറ പ്രവർത്തകർ സൂചിപ്പിച്ചു. സെഞ്ച്വറി ഫിലിംസ്, രാഗം മൂവീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം മലയാളത്തിലാണ് ഒരുക്കുന്നതെങ്കിലും, ഒരു പാൻ ഇന്ത്യൻ ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും ഇതിലുണ്ടെന്നും സംവിധായകൻ വിശ്വസിക്കുന്നു. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളായിരിക്കും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നുള്ള സൂചനകളും അവർ തരുന്നുണ്ട്
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.