ടോവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം എന്ന ബ്രഹ്മാണ്ഡ ചിത്രം, ഇന്നലെ പ്രേക്ഷകരുടെ മുന്നിലെത്തിക്കഴിഞ്ഞു. ഇന്നലെ രാവിലെ മുതൽ തന്നെ ആവേശകരമായ സ്വീകരണമാണ് ചിത്രത്തിന് പ്രേക്ഷകർ നൽകുന്നത്. പാൻ ഇന്ത്യൻ റിലീസായി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജിതിൻ ലാൽ ആണ്. സുജിത് നമ്പ്യാർ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ്.
ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ഗംഭീര പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചിയോതി കാവ് എന്ന ഗ്രാമവും അവിടുത്തെ ഐതിഹ്യ കഥകളും അവിടെ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളും വിസ്മയകരമായ ദൃശ്യങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിൽ വിരിയുമ്പോൾ, ചിത്രത്തിന്റെ സാങ്കേതിക മികവിനും കഥാവതരണത്തിനും വലിയ കയ്യടിയാണ് ലഭിക്കുന്നത്. ടോവിനോ തോമസിന്റെ ഗംഭീര പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന സവിശേഷത എന്ന് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.
കേരളമുടനീളം ഇപ്പോഴീ ചിത്രത്തിന് ഹൗസ്ഫുൾ ഷോകളുടെ പെരുമഴയാണെന്നു പറയാം. ജനത്തിരക്ക് നിയന്ത്രിക്കാനായി ഇന്നലെ പല സ്ഥലത്തും രാത്രികാല എക്സ്ട്രാ ഷോകളും തീയേറ്ററുകാർ കൂട്ടിച്ചേർത്തിരുന്നു. കൂടുതൽ സ്‌ക്രീനുകളിലേക്കും ചിത്രം വ്യാപിപ്പിച്ചിട്ടുണ്ട്. ടോവിനോ തോമസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ബോക്സ് ഓഫീസ് ഓപ്പണിങ് ആണ് ഈ ചിത്രം നേടിയിരിക്കുന്നത്. കേരളത്തിന് പുറത്തും വമ്പൻ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഓൾ ഇന്ത്യ തലത്തിൽ ആദ്യ ദിനം മൂന്ന് കോടിക്ക് മുകളിലാണ് ചിത്രം നേടിയത്.
ടു ഡി, ത്രീഡി ഫോര്മാറ്റുകളിലെത്തിയ ചിത്രത്തിൽ ടോവിനോക്ക് പുറമെ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും അഭിനയിച്ചിരിക്കുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.