യുവതാരം ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ അന്വേഷിപ്പിൻ കണ്ടെത്തും ഇന്ന് മുതൽ പ്രേക്ഷകരുടെ മുന്നിൽ. ആഗോള റിലീസായി എത്തുന്ന ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിന് കേരളത്തിലും വമ്പൻ റിലീസാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. ആനന്ദ് നാരായണൻ എന്ന പേരുള്ള ഒരു പോലീസ് സബ് ഇൻസ്‌പെക്ടർ ആയാണ് ടോവിനോ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു ഗംഭീര കുറ്റാന്വേഷണ ചിത്രമായിരിക്കും ഇതെന്നുള്ള സൂചനയാണ് ഇതിന്റെ ട്രൈലെർ, ടീസർ എന്നിവ നമ്മുക്കു തന്നത്. വളരെ റിയലിസ്റ്റിക് ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നും സൂചനയുണ്ട്. നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രണ്ട് കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ചാണ് കഥ പറയുന്നതെന്നും ട്രൈലെർ, ടീസർ എന്നിവ സൂചിപ്പിക്കുന്നു.
തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം, പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാമാണ് രചിച്ചിരിക്കുന്നത്. സിദ്ദിഖ്, ഇന്ദ്രൻസ്, ബാബുരാജ്, ഹരിശ്രീ അശോകൻ, ഷമ്മി തിലകൻ, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, രമ്യ സുവി എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിന് സംഗീതവും പശ്‌ചാത്തല സംഗീതവും ഒരുക്കിയത് പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകനായ സന്തോഷ് നാരായണനാണ്. ഗൗതം ശങ്കർ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിലൂടെ രണ്ട് പുതുമുഖ നായികമാരും മലയാളത്തിലെത്തുന്നുണ്ട്. വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരും നിർമ്മാണ പങ്കാളികളായി എത്തിയിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സൈജു ശ്രീധരനാണ്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.