യുവതാരം ടോവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ അന്വേഷിപ്പിൻ കണ്ടെത്തുമിന് ബോക്സ് ഓഫിസിൽ മികച്ച തുടക്കം. ആദ്യ ദിനം ഒരു കോടിയിലേറെ രൂപ കേരളത്തിൽ നിന്നുള്ള ട്രാക്ക്ഡ് കളക്ഷൻ മാത്രമായി നേടിയ ഈ ചിത്രത്തിന് വമ്പൻ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. ആദ്യ ദിനം തന്നെ ഒട്ടേറെ എക്സ്ട്രാ ഷോകൾ കൂട്ടിച്ചേർക്കപെട്ട ഈ ചിത്രത്തിന്, ഇന്ന് മുതൽ കേരളത്തിൽ പത്തോളം സ്‌ക്രീനുകളും കൂടുതൽ ലഭിച്ചു കഴിഞ്ഞു. ആദ്യ വീക്കെൻഡിൽ കേരളത്തിൽ എക്സ്ട്രാ ഷോകളും സ്‌ക്രീനുകളും നേടി വമ്പൻ ഓപ്പണിങ് ആണ് ഈ ചിത്രം ലക്ഷ്യമിടുന്നത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ കയ്യടി നൽകുന്ന ഈ ചിത്രം ഒരു ഗംഭീര ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. വളരെ റിയലിസ്റ്റിക് ആയി ഒരുക്കിയപ്പോഴും ആദ്യാവസാനം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ഈ ചിത്രം അവതരണ ശൈലി കൊണ്ടും ശ്രദ്ധ നേടുന്നുണ്ട്.
ചിത്രത്തിന്റെ രണ്ട് പകുതികളിലായി രണ്ട് വ്യത്യസ്ത കൊലപാതക കേസുകൾ അന്വേഷിക്കുന്ന രീതിയിലാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ആനന്ദ് നാരായണൻ എന്ന പേരുള്ള ഒരു പോലീസ് സബ് ഇൻസ്‌പെക്ടർ ആയി ടോവിനോ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഡാർവിൻ കുര്യാക്കോസ് ആണ്. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാം രചിച്ച ഈ ചിത്രം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവരും, സാരെഗാമാ, യോഡലീ എന്നിവയുടെ ബാനറിൽ വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സിദ്ദിഖ്, ഇന്ദ്രൻസ്, ബാബുരാജ്, ഹരിശ്രീ അശോകൻ, ഷമ്മി തിലകൻ, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, സാദിഖ്, മധുപാൽ എന്നീ നടീനടന്മാരും വേഷമിട്ട ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകനായ സന്തോഷ് നാരായണനാണ്
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.