ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രം സെപ്റ്റംബർ പന്ത്രണ്ടിന് ഓണം റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. സുജിത് നമ്പ്യാർ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മൂന്നു വേഷങ്ങളാണ് ടോവിനോ തോമസ് അവതരിപ്പിക്കുന്നത്. മൂന്നു വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ഈ ചിത്രം ടു ഡി, ത്രീഡി ഫോര്മാറ്റുകളിലായാണ് പ്രേക്ഷകരുടെ മുന്നിലെത്തുക.
തങ്ങൾ ഇതിൽ സൃഷ്ടിച്ചിരിക്കുന്ന ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടിരുത്താൻ 3D യാണ് കൂടുതൽ അനുയോജ്യമെന്ന് തോന്നിയത് കൊണ്ടാണ് ആ ഫോർമാറ്റിൽ കൂടി ചിത്രമൊരുക്കിയത് എന്നാണ് രചയിതാവായ സുജിത് നമ്പ്യാർ പറയുന്നത്. ടൊവിനോ തോമസിന്റെ കരിയറിലെ ഒരു നാഴികക്കല്ലായിരിക്കും ‘അജയന്റെ രണ്ടാം മോഷണം’ എന്നും അത്രമാത്രം അർപ്പണം ടൊവിനോ ഈ കഥാപാത്രത്തിനായി നടത്തിയിട്ടുണ്ട് എന്നും സുജിത് പറയുന്നു. തനിക്ക് ഒരു പകരക്കാരനില്ലാത്ത രീതിയിൽ ടോവിനോ ഈ ചിത്രത്തിൽ ജോലി ചെയ്തിട്ടുണ്ടെന്നും സുജിത് പറഞ്ഞു. വ്യത്യസ്ത ശരീരഭാഷ നൽകിയാണ് ടോവിനോ ഇതിലെ മൂന്ന് കഥാപാത്രങ്ങളും ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.
കാവുകളും, തെയ്യവും, നിറയെ മിത്തുകളും ഉള്ള കാസർഗോഡ് ജില്ലയിലെ നീലേശ്വരം എന്ന ഗ്രാമത്തിൽ ജനിച്ച താൻ, ഈ ചിത്രത്തിന്റെ കഥ രൂപപ്പെടുത്തിയത് അവിടെ പല കാലഘട്ടങ്ങളിൽ നടന്ന സംഭവങ്ങളിൽ നിന്നെല്ലാം പ്രചോദനം ഉൾക്കൊണ്ടാണെന്നും അദ്ദേഹം പറയുന്നു. വടക്കൻ പാട്ടിന്റെ ശൈലി ഈ പടത്തിൽ ഉപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഇമോഷൻ, ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി, മാജിക്കൽ റിയലിസം, പ്രണയം എല്ലാം ഉൾപ്പെടുന്ന ഒരു കമ്പ്ലീറ്റ് ഫെസ്റ്റിവൽ എന്റെർറ്റൈനെർ ആയിരിക്കും അജയന്റെ രണ്ടാം മോഷണം എന്നും അദ്ദേഹം വിശദീകരിച്ചു.
മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും വേഷമിട്ടിരിക്കുന്നു.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.