[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം മലയാളസിനിമ കണ്ട ഏറ്റവും വലിയ 3ഡി വിസ്മയം. A.R.Mന് തിയറ്ററുകളിൽ വൻ ജനത്തിരക്ക്

കൊച്ചി : ഇന്ത്യൻ സിനിമ ആദ്യമായി ഒരു 3ഡി ചിത്രം അനുഭവിച്ചറിഞ്ഞത് മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന മലയാള സിനിമയിലൂടെയായിരുന്നു. വർഷങ്ങൾക്കിപ്പുറം മറ്റൊരു 3ഡി വിസമയം കണ്ട് ആവേശഭരിതരായിരിക്കുകയാണ് മലയാള സിനിമലോകം. മാജിക് ഫ്രെയിംയ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്ന് നിർമ്മിച്ച A.R.M ന് തിയറ്ററുകളിൽ ആവേശോജ്വലമായ വരവേൽപ്പ്. ഇതിനോടകം 5 ദിവസത്തിനുള്ളിൽ 40 കോടിക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ ലോകമെമ്പാടുനിന്നും A.R.M സ്വന്തമാക്കി

നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്‌ത A.R.M ന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്

പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയാണ് ARM ബോക്സ് ഓഫീസിൽ വേട്ട തുടരുന്നത്. “ഇത് ലോകോത്തര നിലവാരമുള്ള 3ഡി അനുഭവമെന്നാണ്” ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. കുടുംബപ്രേക്ഷകരും കുട്ടികളും ഇതിനോടകം ചിത്രത്തെ ഏറ്റെടുത്ത് കഴിഞ്ഞു..

തമിഴ് തെലുഗ് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് A.R.Mന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്.എഡിറ്റിംഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ്‌.

കോ പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, പ്രിൻസ് പോൾ,അഡീഷണൽ സ്ക്രീൻ പ്ലേ – ദീപു പ്രദീപ്‌,പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ,

ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി,ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ : റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു,അഡീഷണൽ സ്റ്റണ്ട്സ് സ്റ്റന്നർ സാം ആൻഡ് പി സി,

കൊറിയോഗ്രാഫി- ലളിത ഷോബി,ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ,അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ,അസോസിയേറ്റ് സിനിമട്ടോഗ്രാഫർ – സുദേവ്,കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്,കളരി ഗുരുക്കൾ – പി വി ശിവകുമാർ ഗുരുക്കൾ,സൗണ്ട് ഡിസൈൻ: സച്ചിൻ ആൻഡ് ഹരിഹരൻ (സിംഗ് സിനിമ), ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ- അപ്പു എൻ ഭട്ടതിരി,ഡി ഐ സ്റ്റുഡിയോ – ടിന്റ്, സ്റ്റിരിയോസ്കോപ്പിക് 3 ഡി കൺവെർഷൻ – രാജ് എം സയിദ്( റെയ്സ് 3ഡി )കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി, കോൺസെപ്റ്റ് ആർട്ടിസ്റ്റ് – കിഷാൽ സുകുമാരൻ, വി എഫ് ഏക് സ് സൂപ്പർ വൈസർ – സലിം ലാഹിർ, വി എഫ് എക്സ് – എൻവിഷൻ വി എഫ് എക്സ്, വിഷ്വൽ ബേർഡ്സ് സ്റ്റുഡിയോ, മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, കളറിസ്റ്റ് – ഗ്ലെൻ കാസ്റ്റിലോ, ലിറിക്സ്: മനു മൻജിത്ത്, ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി,ഫഹദ് പേഴുംമൂട്,പ്രീവീസ് –

റ്റിൽറ്റ്ലാബ്, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യശോദരൻ,സ്റ്റിൽസ് – ബിജിത്ത് ധർമടം, ഡിസൈൻസ് യെല്ലോ ടൂത്ത്സ്,പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. വാർത്താപ്രചരണം ബ്രിങ്ഫോർത്ത് മീഡിയ.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

3 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

4 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.