[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഈ പുരസ്‍കാരം കേരളത്തിന്; ഏഷ്യയിലെ ഏറ്റവും മികച്ച നടനായി ടോവിനോ തോമസ്.

ഏഷ്യയിലെ ഏറ്റവും മികച്ച നടനുള്ള സെപ്റ്റിമിയസ് പുരസ്‍കാരം മലയാളത്തിന്റെ സ്വന്തം ടോവിനോ തോമസിന്. 2018 എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ടോവിനോ തോമസ് ഈ പുരസ്‍കാരം നേടിയെടുത്തത്. അവാർഡുമായുള്ള ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് ടോവിനോ തോമസ് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളും ശ്രദ്ധേയമായി. ഒരിക്കലും വീഴാതെയിരിക്കുന്നതിലല്ല നമ്മുടെ മഹത്വമെന്നും, വീണു കഴിഞ്ഞും അതിലും ശ്കതിയോടെ ഉയർത്തെഴുനേൽക്കുന്നതിലാണെന്നും ടോവിനോ കുറിക്കുന്നു. 2018 ഇൽ അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കം എന്ന ദുരന്തത്തിൽ കേരളം വീണു പോയെങ്കിലും, പിന്നീട് നമ്മൾ കണ്ടത് അതിശക്തമായി അതിനെ അതിജീവിച്ചു കൊണ്ട് മുന്നോട്ട് വന്ന കേരളത്തെയായിരുന്നു. അത്കൊണ്ട് തന്നെ ആ അതിജീവനത്തിന്റെ കഥ പറഞ്ഞ, 2018 എന്ന സിനിമയിലൂടെ തനിക്ക് ലഭിച്ച ഈ പുരസ്‍കാരം കേരളത്തിനുള്ളതാണെന്നും ടോവിനോ തോമസ് പറയുന്നു.

ഈ അന്താരാഷ്ട്ര പുരസ്‌കാരം ഏറെ സന്തോഷം നൽകുന്നുണ്ടെന്നും, ഇതെന്നും താൻ ഹൃദയത്തോട് ചേർത്ത് വെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം റിലീസ് ചെയ്ത 2018 എന്ന ചിത്രം മലയാള സിനിമയിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറിയിരുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ടോവിനോ തോമസിനൊപ്പം കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ലാൽ, നരെയ്ൻ, തൻവി, ഇന്ദ്രൻസ്, അജു വർഗീസ്, സിദ്ദിഖ്, അപർണ്ണ ബാലമുരളി, കലൈയരശൻ എന്നിവരും വേഷമിട്ടിട്ടുണ്ട്. ഇതിലെ ടോവിനോ തോമസിന്റെ കഥാപാത്രം വലിയ രീതിയിലാണ് പ്രേക്ഷകർ സ്വീകരിച്ചത്. കഴിഞ്ഞ വർഷമാണ് നെതർലാൻഡ്‌സിലെ ആംസ്റ്റർഡാമിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് സെപ്റ്റിമിയസ് അവാർഡുകൾ നല്കാൻ ആരംഭിച്ചത്. ഈ പുരസ്‍കാരം ലഭിക്കുന്ന ആദ്യ മലയാള നടനെന്ന ബഹുമതി കൂടി ഇപ്പോൾ ടോവിനോ തോമസ് നേടിയിരിക്കുകയാണ്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.