തമിഴകത്തിന്റെ തല അജിത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് വാലിമയ്. കാർത്തിയെ നായകനാക്കി തീരൻ അധികാരം ഒൻഡ്രു, അജിത്തിനെ നായകനാക്കി നേർക്കൊണ്ട പാർവൈ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഒരുക്കിയ എച് വിനോദ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൊങ്കൽ റിലീസ് ആയി പ്ലാൻ ചെയ്യുന്ന വലിമയ് നിർമ്മിക്കുന്നത് പ്രശസ്ത ബോളിവുഡ് നിർമ്മാതാവായ ബോണി കപൂർ ആണ്. ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ, ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ഹൈപ് ഉള്ള ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഈ ചിത്രത്തിന് സ്ഥാനം. തെലുങ്കു നടനായ കാർത്തികേയ ആണ് ഈ ചിത്രത്തിലെ വില്ലൻ വേഷം അഭിനയിച്ചിരിക്കുന്നത്. എന്നാൽ ഈ വേഷം ചെയ്യാൻ സംവിധായകന്റെ ആദ്യത്തെ ചോയ്സ് പ്രശസ്ത മലയാള യുവ താരമായ ടോവിനോ തോമസ് ആയിരുന്നു. എന്നാൽ ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലുള്ള ടോവിനോയുടെ ഡേറ്റുകൾ ക്ലാഷ് ആയപ്പോഴാണ് മറ്റൊരാളെ തേടി വലിമയ് ടീം പോയത്.
തമിഴ് മാധ്യമമായ വികടന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ എച് വിനോദ് ഈ കാര്യം വെളിപ്പെടുത്തിയത്. നേരത്തെ ധനുഷ് ചിത്രമായ മാരി 2 ലെ വില്ലനായി തമിഴിൽ അരങ്ങേറ്റം കുറിച്ച ടോവിനോ തോമസിന്, അതിലെ പ്രകടനത്തിന് ഗംഭീര പ്രശംസയാണ് ലഭിച്ചത്. എന്നാൽ അതിനു ശേഷം തമിഴ് ചിത്രങ്ങൾ ചെയ്യാൻ മലയാളത്തിലെ തിരക്ക് ടോവിനോയെ അനുവദിച്ചില്ല. കാണെക്കാണെ എന്ന ചിത്രമാണ് ടോവിനോ അഭിനയിച്ചു അടുത്തിടെ റിലീസ് ചെയ്ത ചിത്രം. ഇത് കൂടാതെ ബേസിൽ ജോസെഫ് ഒരുക്കിയ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളി ഇനി വരാൻ പോകുന്ന ടോവിനോ ചിത്രമാണ്. വഴക്കു, നാരദൻ, അജയന്റെ രണ്ടാം മോഷണം, വാശി, വരവ്, കറാച്ചി 81, തല്ലുമാല, അന്വേഷിപ്പിൻ കണ്ടെത്തും, 2403 ഫീറ്റ് എന്നിവയെല്ലാം ടോവിനോ തോമസ് മലയാളത്തിൽ ചെയ്യാൻ പോകുന്ന ചിത്രങ്ങളാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.