അജയന്റെ രണ്ടാം മോഷണം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ മലയാളത്തിന്റെ യുവതലമുറയിലെ സൂപ്പർതാര നിരയിലേക്ക് ഉയർന്നിരിക്കുകയാണ് ടോവിനോ തോമസ്. ജിതിൻ ലാൽ ഒരുക്കിയ ഈ ചിത്രത്തിൽ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ടോവിനോ തോമസ് അവതരിപ്പിച്ചത്. അതിലൂടെ ഒരു നടനെന്ന നിലയിലും തന്റെ പ്രതിഭ വരച്ചിടുന്നുണ്ട് ഈ നടൻ.
ഒരു നടനെന്ന നിലയിൽ തന്നെ എല്ലാക്കാലത്തും പ്രചോദിപ്പിച്ചിട്ടുള്ളത് മോഹൻലാൽ, മമ്മൂട്ടി എന്നിവരാണെന്നും ഇന്നും അവരിൽ നിന്ന് പഠിച്ചത് തന്നെയാണ് താൻ അഭിനേതാവ് എന്ന നിലയിൽ ഉപയോഗിക്കുന്നതെന്നും ടോവിനോ പറയുന്നു. അടുത്തിടെ നൽകിയ ഒരു റേഡിയോ അഭിമുഖത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കുറിച്ച് ടോവിനോ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മമ്മൂട്ടിയിൽ നിന്നും മോഹൻലാലിൽ നിന്നും എന്തെങ്കിലും കാര്യം ടോവിനോക്ക് കിട്ടണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ അതെന്താണ് എന്നായിരുന്നു അവതാരകന്റെ ചോദ്യം. അതിന് ടോവിനോ പറയുന്നത് മമ്മൂട്ടിയിൽ നിന്ന് തനിക്ക് വേണ്ടത് അദ്ദേഹത്തിന്റെ ബുദ്ധി ആണെന്നാണ്. അദ്ദേഹം സിനിമാ തിരഞ്ഞെടുപ്പിലടക്കം കാണിക്കുന്ന ബുദ്ധിയും ഇൻഡസ്ട്രി മാറുന്നതിനു അനുസരിച്ച് സ്വയം മാറാനും കാണിക്കുന്ന ബുദ്ധിയുമാണ് തനിക്ക് വേണ്ടതെന്നും ടോവിനോ പറയുന്നു.
ലാലേട്ടനിൽ നിന്ന് ലഭിക്കാൻ താൻ ആഗ്രഹിക്കുന്നത് അദ്ദേഹത്തിന്റെ അഭിനയ മികവും എല്ലാ കാര്യങ്ങളെയും ശാന്തമായി നേരിടുന്ന പ്രകൃതവും അദ്ദേഹത്തിന്റെ ആകർഷണീയതയും വ്യക്തിപ്രഭാവവുമാണെന്നും ടോവിനോ പറയുന്നു. മോഹൻലാലിനൊപ്പം കൂതറ, ലൂസിഫർ എന്നീ ചിത്രങ്ങളിൽ വേഷമിട്ട ടോവിനോ ഇപ്പോൾ എമ്പുരാൻ എന്ന ചിത്രത്തിലും അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നുണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.