ഫഹദ് ഫാസിൽ നായകനായി എത്തിയ അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെ ആണ് പ്രശസ്ത നടനായ വിനീത് കുമാർ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ബാലതാരമായി സിനിമയിൽ വന്ന വിനീത് കുമാർ നായകനായും സഹനടനായുമെല്ലാം തിളങ്ങിയ പ്രതിഭയാണ്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം തന്റെ രണ്ടാമത്തെ സംവിധാന സംരംഭവുമായി എത്തുകയാണ് വിനീത് കുമാർ. ഇത് വരെ പേരിടാത്ത ഈ ചിത്രത്തിൽ പ്രശസ്ത യുവ താരം ടോവിനോ തോമസ് ആണ് നായക വേഷം ചെയ്യുന്നത്. ഷറഫ് – സുഹാസ്, തന്മാത്ര എന്ന ചിത്രത്തിലൂടെ പ്രശസ്തനായ അര്‍ജുന്‍ ലാല്‍ എന്നിവരാണ് ഈ വിനീത് കുമാർ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.
ദർശന രാജേന്ദ്രൻ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. മഹേഷ് നാരായണൻ ഒരുക്കിയ സീ യൂ സൂണിലെ പ്രകടനത്തിലൂടെ വലിയ ശ്രദ്ധയാണ് ഈ നടി നേടിയെടുത്തത്. വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയം എന്ന പ്രണവ് മോഹൻലാൽ ചിത്രത്തിലും പ്രധാന വേഷങ്ങളിലൊന്നു ചെയ്യുന്നത് ദർശന രാജേന്ദ്രൻ ആണ്. ആഷിക് ഉസ്മാനും സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് വിനീത് കുമാറിന്റെ ഈ പുതിയ ടോവിനോ തോമസ് ചിത്രം നിർമ്മിക്കുന്നത്. ബേസില്‍ ജോസഫ്, അര്‍ജുന്‍ ലാല്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ ആറിന് ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രത്തിന്റെ പേരുൾപ്പെടെ ഉള്ള മറ്റു വിവരങ്ങൾ അധികം വൈകാതെ പ്രഖ്യാപിക്കും എന്നാണ് സൂചന. നെറ്റ് ഫ്ലിക്സിൽ റിലീസ് ചെയ്യാൻ പോകുന്ന മിന്നൽ മുരളി എന്ന ബേസിൽ ജോസഫ് ചിത്രമാണ് ടോവിനോ തോമസിന്റെ അടുത്ത റിലീസ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.