യുവ താരം ടോവിനോ തോമസ് അടുത്തതായി അഭിനയിക്കാൻ പോകുന്ന ചിത്രമാണ് കൽക്കി. ഇപ്പോൾ ലൂസിഫർ എന്ന മോഹൻലാൽ- പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിക്കുന്ന ടോവിനോ അത് പൂർത്തിയാക്കിയാൽ ഉടൻ ചെയ്യാൻ പോകുന്നത് പ്രവീൺ പ്രഭാറാം സംവിധാനം ചെയ്യാൻ പോകുന്ന കൽക്കി എന്ന മാസ്സ് എന്റെർറ്റൈനെറിൽ ആണ്. ഒരു കിടിലൻ മാസ്സ് പോലീസ് ഓഫീസർ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ ടോവിനോ അവതരിപ്പിക്കുന്നത് എന്നാണ് ഇന്ന് പുറത്തു വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ സൂചിപ്പിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിമ്സിന്റെ ബാനറിൽ സുവിന് കെ വർക്കി. പ്രശോഭ് കൃഷ്ണൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സുജിൻ സുജാതൻ, പ്രവീൺ പ്രഭാറാം എന്നിവർ ചേർന്നാണ്.
ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത് രഞ്ജിത് കുഴുർ ആണ്. അടുത്ത വർഷം സമ്മർ റിലീസ് ആയി ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക. സെൻട്രൽ പിക്ചർസ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുക. ടോവിനോ തോമസ് ആദ്യമായല്ല തന്റെ കരിയറിൽ പോലീസ് വേഷം ചെയ്യാൻ പോകുന്നത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം ഇസ്‌റായിൽ ടോവിനോ തോമസ് ഒരു പോലീസ് ഓഫീസർ ആയാണ് എത്തിയത്. എന്നാൽ ഒരു വലിയ താരത്തിലേക്കുള്ള വളർച്ച നേടിക്കൊണ്ടിരിക്കുന്ന ഈ സമയത്തു ഇത്തരമൊരു മാസ്സ് കഥാപാത്രം ചെയ്യുന്നത് ടോവിനോ എന്ന നടന്റെ താരമൂല്യത്തിന് വലിയ ഗുണം ചെയ്യും. മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യൻ, ധനുഷ് നായകനായ തമിഴ് ചിത്രം മാരി 2 എന്നിവയാണ് ടോവിനോ തോമസിന്റെ അടുത്ത റിലീസുകൾ. ആഷിക് അബു ഒരുക്കുന്ന വൈറസ് എന്ന ചിത്രത്തിലും ഈ വർഷം ടോവിനോ അഭിനയിക്കും.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.