മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ‘പത്തേമാരി’. നല്ല കഥാമൂല്യമുള്ള ഈ ചിത്രം മികച്ച സിനിമക്കുള്ള ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കി. ആദാമിന്റെ മകൻ അബു, കുഞ്ഞനന്തന്റെ കട എന്നീ ചിത്രങ്ങൾക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘പത്തേമാരി’. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിന് വേണ്ടി സിനിമ പ്രേമികൾ കുറെനാൾ കാത്തിരിക്കുകയുണ്ടായി എന്നാൽ കാത്തിരിപ്പിന് വിരാമമെന്നപ്പോലെ നാലാമത്തെ ചിത്രം അദ്ദേഹം കഴിഞ്ഞ കൊല്ലം അന്നൗൻസ് ചെയ്യുകയുണ്ടായി. ദുൽഖർ സൽമാനെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്യാൻ ഒരുങ്ങിയ ചിത്രത്തിന് ‘ആൻഡ് ദി ഓസ്കാർ ഗോസ് ടു’ എന്നായിരുന്നു ടൈറ്റിൽ നൽകിയത്, എന്നാൽ പല കാരണങ്ങൾ കൊണ്ട് അവസാന നിമിഷം ദുൽഖർ പിന്മാറുകയും നറുക്ക് വീണിരിക്കുന്നത് ടോവിനോ തോമസിനുമാണ്.
ഒരു സംവിധായകനായി തീരണം എന്ന മോഹമായി നടക്കുന്ന യുവാവിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ ടോവിനോയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടോവിനോ ആദ്യമായിട്ടായിരിക്കും ഒരു സംവിധായകന്റെ വേഷം സിനിമയിൽ അഭിനയിക്കുന്നത്. ഇതൊരു റിയൽ സ്റ്റോറി അല്ലെന്നും മലയാള സിനിമയിൽ കഷ്ടപ്പെടുന്ന ഓരോ നവാഗത സംവിധായകരുടെ പച്ചയായ ജീവിതമാണെന്ന് അടുത്തിടെ ഒരു ഇന്റർവ്യൂയിൽ സലിം അഹമ്മദ് പറയുകയുണ്ടായി. അനു സിത്താരയാണ് നായികയായി വേഷമിടുന്നത്, എന്നാൽ ചിത്രത്തിൽ വേറെയൊരു നായികയും ഉണ്ടാവും എന്നാണ് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിദ്ദിഖ്, സലിം കുമാർ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഈ വർഷം സെപ്റ്റംബറിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം ലോസ് എഞ്ചൽസ്, കാനഡ, ചെന്നൈ, കൊച്ചി എന്നീ സ്ഥലങ്ങളിലായിരിക്കും പ്രധാനമായും ചിത്രീകരിക്കുക.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.