ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന മരണ മാസ്സ് എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ ടോവിനോ തോമസും. ഈ ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ടോവിനോ തോമസ് ഇതിൽ അതിഥി വേഷവും ചെയ്യുന്നുണ്ട് എന്നാണ് ഏറ്റവും പുതിയ വാർത്തകൾ പറയുന്നത്. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.
ബേസിൽ ജോസഫ്, അരുൺ കുമാർ അരവിന്ദ്, ജിസ് ജോയ് എന്നിവർക്കൊപ്പം പ്രവർത്തിക്കുകയും, പിന്നീട് .ആഡ് ഫിലിമുകൾ ഒരുക്കുകയുംചെയ്ത ആളാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശിവപ്രസാദ്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ അസ്സോസിയേഷൻ വിത്ത് വേൾഡ് വൈഡ് ഫിലിംസിൻ്റെ ബാനറിൽ ടിങ്സ്റ്റൺ തോമസ്, ടൊവിനോ തോമസ്, തൻസീർ സലാം, റാഫേൽ പൊഴാലിപ്പറമ്പിൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്
ഡാർക്ക് ഹ്യൂമർ ജോണറിൽ കഥ പറയുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് അനിഷ്മ അനിൽകുമാറാണ്. രാജേഷ് മാധവൻ, ബാബു ആൻ്റണി, സുരേഷ് കൃഷ്ണ, സിജു സണ്ണി, പുലിയാനം പൗലോസ് എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. സിജു സണ്ണിയുടെ കഥയ്ക്ക് സിജു സണ്ണിയും ശിവപ്രസാദും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. വരികൾ മുഹ്‍സിന്‍ പരാരി, സംഗീതം ജയ് ഉണ്ണിത്താൻ, ഛായാഗ്രഹണം നീരജ് രവി, എഡിറ്റിംഗ് ചമന്‍ ചാക്കോ.
ടോവിനോ തോമസ് നായകനായ ഗോദ, മിന്നൽ മുരളി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ബേസിൽ ജോസഫ് ഒരു നടനായി ടോവിനോക്കൊപ്പം അഭിനയിച്ച് ഈ അടുത്തിടെ റിലീസ് ചെയ്തത് ബ്ലോക്ക്ബസ്റ്ററായ അജയന്റെ രണ്ടാം മോഷണമാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.