മലയാളത്തിന്റെ യുവ താരം ടോവിനോ തോമസ് തന്റെ ആദ്യ തമിഴ് ചിത്രവുമായി വരികയാണ്. അബി ആൻഡ് അനു എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ബി ആർ വിജയലക്ഷ്മി എന്ന നവാഗത സംവിധായികയാണ്. മലയാളത്തിലും കൂടി ചേർന്നാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അബി ആൻഡ് അനു എന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ ഇന്ന് പുറത്തു വിട്ടിട്ടുണ്ട്. സാരേഗാമാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളിൽ സംവിധായിക ബി ആർ വിജയ ലക്ഷ്മിയും പ്രശസ്ത ക്യാമെറാമാനും സംവിധായകനുമായ സന്തോഷ് ശിവനും ഉണ്ട്. പ്രശസ്ത തമിഴ് നടിയായ പിയ ബാജ്പായീ ആണ് ഈ ചിത്രത്തിലെ നായിക. പിയ ഇതിനു മുൻപേ മലയാളത്തിൽ ജോണി ആന്റണിയുടെ പ്രിത്വി രാജ് ചിത്രം മാസ്റ്റേഴ്സിൽ അഭിനയിച്ചിട്ടുണ്ട് .
അബി ആൻഡ് അനു ഒരു റൊമാന്റിക് ചിത്രമാണെന്നണ് വാർത്തകൾ വരുന്നത്. ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ് ഇപ്പോൾ. വരുന്ന സെപ്റ്റംബറിൽ ഈ ചിത്രം പ്രദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടോവിനോ ഇപ്പോൾ ഡൊമിനിക് അരുണിന്റെ തരംഗം , ആഷിക് അബുവിന്റെ മായാ നദി എന്നീ ചിത്രങ്ങൾ പൂർത്തിയാക്കുകയും മറഡോണ എന്ന പുതിയ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങുകയും ചെയ്തു. നവാഗതനായ വിഷ്ണുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തരംഗവും മറഡോണയും നിർമ്മിച്ചിരിക്കുന്നത് തമിഴ് നടൻ ധനുഷ് ആണ്. ഈ വര്ഷം പുറത്തിറങ്ങിയ ടോവിനോ ചിത്രങ്ങളായ ഒരു മെക്സിക്കൻ അപാരതയും ഗോദയും ബോക്സ് ഓഫിസ് വിജയങ്ങളാണ്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.