മലയാളത്തിന്റെ യുവ താരമായ ദുൽകർ സൽമാനും തമിഴിന്റെ യുവ താരമായ ധനുഷും ഇന്ന് തങ്ങളുടെ ജന്മ ദിനം ആഘോഷിക്കുകയാണ്. ഇരുവരുടെയും സുഹൃത്തുക്കളും സഹപ്രവർത്തകരും ലോകമെമ്പാടുമുള്ള ആരാധകരും ഈ നിമിഷവും ജന്മദിന സന്ദേശങ്ങളുമായി സോഷ്യൽ മീഡിയയിൽ തങ്ങളുടെ പ്രിയ താരങ്ങളെ ആഘോഷിക്കുകയാണ്. മലയാളത്തിന്റെ യുവ നടൻ ആയ ടോവിനോ തോമസും ഇരുവർക്കും പിറന്നാൾ ആശംസകൾ അറിയിച്ചു കഴിഞ്ഞു. എന്നാൽ ടോവിനോ തോമസിന്റെ ജന്മ ദിന ആശംസക്കു ഒരു പ്രത്യേകത ഉണ്ട് . അതെന്തെന്നാൽ മലയാളത്തിലേയും തമിഴിലെയും ടോവിനോയുടെ രണ്ടാമത്തെ ചിത്രത്തിൽ ടോവിനോ ഇവരുടെ വില്ലൻ ആയാണ് അഭിനയിച്ചത് എന്നതാണ്. അത് വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്.
ഇന്ന് മലയാളത്തിലെ ഒരു ജനപ്രിയ യുവ നായകൻ ആയ ടോവിനോ പ്രഭുവിന്റെ മക്കൾ എന്ന തന്റെ ആദ്യ ചിത്രത്തിന് ശേഷം മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ എ ബി സി ഡി എന്ന ദുൽകർ സൽമാൻ ചിത്രത്തിൽ വില്ലനായി ആണ് അഭിനയിച്ചത്. ആ ചിത്രമാണ് ടോവിനോക്കു മലയാള സിനിമാ പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധ നേടിക്കൊടുത്ത ആദ്യ ചിത്രം.
അതുപോലെ തമിഴിൽ ടോവിനോ അരങ്ങേറിയത് ബി ആർ വിജയലക്ഷ്മി ഒരുക്കിയ അഭിയും അനുവും എന്ന ചിത്രത്തിലൂടെ ആണ് എങ്കിലും, ടോവിനോ തമിഴ് സിനിമയിലെ വാർത്തകളിൽ നിറയുന്നത് അദ്ദേഹത്തിന്റെ അവിടുത്തെ രണ്ടാമത്തെ ചിത്രത്തിന്റെ പേരിലാണ്. ഏവരും കാത്തിരിക്കുന്ന മാരി 2 എന്ന ധനുഷ് ചിത്രത്തിലെ പ്രധാന വില്ലൻ ആണ് ടോവിനോ തോമസ്.
ഏതായാലും ടോവിനോ എന്ന വില്ലൻ തന്റെ നായകന്മാർക്ക് പിറന്നാൾ ആശംസകൾ അറിയിക്കുന്ന ഒരു അപൂർവത അദ്ദേഹത്തിന്റെ ഇന്നത്തെ ജന്മ ദിന ആശംസകൾക്കുണ്ടായി എന്നതാണ് സത്യം
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.