കംപ്ലീറ്റ് ആക്റ്റർ മോഹൻലാൽ നായകനായ ലുസിഫെർ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് വിജയം ആണ് സ്വന്തമാക്കിയത്. യുവ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനെറിൽ ആന്റണി പെരുമ്പാവൂർ ആണ്. മുരളി ഗോപി തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ചെറുതെങ്കിലുംവളരെ കയ്യടി നേടുന്ന ഒരു വേഷം യുവ താരം ടോവിനോ തോമസും അവതരിപ്പിച്ചിരുന്നു. ജതിൻ രാംദാസ് എന്നു പേരുള്ള ഒരു യുവ രാഷ്ട്രീയ നേതാവ് ആയാണ് ടോവിനോ തോമസ് ഈ ചിത്രത്തിൽ എത്തിയത്. ഇതിലെ അദ്ദേഹത്തിന്റെ മാസ്സ് ഡയലോഗുകൾ ഏറെ കയ്യടി നേടിയെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ലുസിഫെറിന് ഒരു രണ്ടാം ഭാഗം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ടോവിനോ തോമസ് അതിലും ഉണ്ടാകുമോ എന്ന ചോദ്യം പ്രേക്ഷകർ ഉയർത്തുന്നുണ്ട്.
ഓൺലുക്കേഴ്‌സ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ടോവിനോ തോമസ് പറയുന്നത് ജതിൻ രാംദാസ് എന്ന കഥാപാത്രം ലുസിഫെർ 2 ആയ എമ്പുരാനിൽ ഉണ്ടാകും എന്നാണ് തന്റെ പ്രതീക്ഷ എന്നാണ്. മോഹൻലാൽ കഥാപാത്രം ആയ അബ്രഹാം ഖുറേഷിയുടെ കഥയാണ് ഈ രണ്ടാം ഭാഗം പറയുക. ചിത്രത്തിൽ സംവിധായകൻ ആയ പൃഥ്വിരാജ് സുകുമാരനും അഭിനയിക്കും. സയ്യിദ് മസൂദ് എന്ന കഥാപാത്രം ആയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ എത്തുന്നത്. നൂറു കോടിയോളം രൂപ ആയിരിക്കും ഇതിന്റെ ബഡ്ജറ്റ് എന്നാണ് സൂചന. അടുത്ത വർഷം അവസാനത്തോടെ ഷൂട്ടിങ് ആരംഭിക്കുന്ന ഈ ചിത്രം 2021 ഇൽ റിലീസ് ചെയ്യും.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.