ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ടോവിനോ തോമസ് ശ്രദ്ധ നേടുന്നത് ദുൽഖർ സൽമാൻ നായകനായ മാർട്ടിൻ പ്രക്കാട്ട് ചിത്രം എ ബി സി ഡിയിലെ വില്ലൻ വേഷത്തിലൂടെയാണ്. അതിനു ശേഷം സഹനടനായും വില്ലനായുമെല്ലാം പ്രത്യക്ഷപ്പെട്ട ടോവിനോ തോമസ്, എന്ന് നിന്റെ മൊയ്‌ദീൻ, ഗപ്പി, ഒരു മെക്സിക്കൻ അപാരത, ഗോദ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമായി മാറി. ഇപ്പോൾ ബിഗ് ബജറ്റ് ചിത്രങ്ങളിലടക്കം നായകനായ ടോവിനോ തോമസ് തമിഴിലും അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. കുറേ നാൾ മുൻപ് മഴവിൽ മനോരമയിലെ ഒരു പരിപാടിയിൽ തന്റെ ഒരനുഭവ കഥ പങ്കു വെക്കുന്ന ടോവിനോ തോമസിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ടോവിനോ തോമസിനൊപ്പം നടൻ നീരജ് മാധവുമുണ്ട്.
ഒരു ചടങ്ങിൽ ദുൽഖർ സൽമാനൊപ്പം പങ്കെടുത്തപ്പോഴുണ്ടായ രസകരമായ അനുഭവമാണ് ടോവിനോ പറയുന്നത്. ദുൽഖറിനൊപ്പം ഒരിക്കൽ ഒരു ചടങ്ങിൽ പോയപ്പോൾ, ഒരു ചേച്ചി അടുത്തുള്ളവരെയൊക്കെ തട്ടി മാറ്റി തങ്ങളുടെ അടുത്തേക്ക് ഓടി വരുന്നത് കണ്ടു എന്നും, എന്നാൽ അത് ദുൽഖർ സൽമാനെ കാണാനായിരിക്കുമെന്നാണ് താൻ കരുതിയതെന്നും ടോവിനോ പറയുന്നു. പക്ഷെ ടോവിനോയെ ഞെട്ടിച്ചു കൊണ്ട്, ദുൽഖറിനെ ശ്രദ്ധിക്കാതെ നേരെ ടോവിനോയുടെ അടുത്തേക്ക് വന്നു ആ ചേച്ചി കെട്ടി പിടിച്ചു. പക്ഷെ അതിനു ശേഷമാണു ടോവിനോ ശെരിക്കും ഞെട്ടിയത്. കാരണം, ടോവിനോയെ കെട്ടിപ്പിടിച്ചു കൊണ്ട് ആ ചേച്ചി വിളിച്ചത് ഉണ്ണി മുകുന്ദാ എന്നാണ്. പിന്നെ അത് തിരുത്താൻ പോയാൽ ടോവിനോ ആരാണെന്നു അവർ അറിയില്ല എന്ന് പറഞ്ഞാൽ നാണക്കേടാവുമല്ലോ എന്ന് കരുതി അവർക്കു നന്ദി പറഞ്ഞു വിടുകയായിരുന്നു എന്നാണ് അദ്ദേഹം ചിരിച്ചു കൊണ്ട് വെളിപ്പെടുത്തുന്നത്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.