ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിലൊരാളാണ് ടോവിനോ തോമസ്. ജനപ്രിയ യുവ താരങ്ങളിലൊരാളായ ടോവിനോ തോമസ് ഒരു താരമെന്ന നിലയിൽ മാത്രമല്ല, നടനെന്ന നിലയിലും പ്രേക്ഷകരുടെ അംഗീകാരം നേടിയ കലാകാരനാണ്. വളരെ ചെറിയ ഒരു വേഷം ചെയ്തു കൊണ്ട് മലയാള സിനിമയിൽ അരങ്ങേറിയ ടോവിനോ ദുൽഖർ സൽമാൻ നായകനായ എ ബി സി ഡി എന്ന ചിത്രത്തിലെ നെഗറ്റീവ് വേഷത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. 2012 ഇൽ റിലീസ് ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലാണ് ടോവിനോ ആദ്യമായി അഭിനയിക്കുന്നത്. ചെഗുവേര സുധീന്ദ്രൻ എന്ന കഥാപാത്രമായി വളരെ കുറച്ചു നേരം മാത്രമേ ടോവിനോ ആ ചിത്രത്തിലുള്ളു.
സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത ആ ചിത്രത്തിലെ ഒരു രംഗത്തിന്റെ സ്ക്രീൻ ഷോട്ട് തന്റെ ഫേസ്ബുക് പേജിലിട്ടു കൊണ്ട് ടോവിനോ എട്ടു വർഷം മുൻപ് തുടങ്ങിയ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് ഓർത്തെടുക്കുകയാണ്. തന്റെ ഫേസ്ബുക് പോസ്റ്റിൽ ടോവിനോ പറയുന്ന വാക്കുകൾ ഇപ്രകാരം, This is where it all began! 8 years back on this day I stood in front of a movie camera for the first time ! സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയിൽ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനിൽ നന്നായി കാണാം.
അതിനു ശേഷം വില്ലനായും സഹനടനയുമെല്ലാം അഭിനയിച്ചു നായക നിരയിലേക്കെത്തിയ ടോവിനോയുടെ കരിയറിൽ ബ്രേക്ക് സമ്മാനിച്ച ചിത്രങ്ങൾ എന്ന് നിന്റെ മൊയ്‌ദീൻ, ഗപ്പി എന്നിവയൊക്കെയാണ്. ഇതിനോടകം മുപ്പതിലധികം ചിത്രങ്ങളിലഭിനയിച്ച ടോവിനോ തമിഴ് സിനിമയിലും തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ഈ വർഷം ഏഴോളം ചിത്രങ്ങളാണ് ടോവിനോ തോമസ് നായകനായി ഒരുങ്ങുന്നത്.
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.