2019 ഇൽ മലയാളത്തിൽ റിലീസ് ചെയ്തു സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ. നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ, സൈജു കുറുപ്പ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മിച്ച ഈ ചിത്രത്തിലെ ഗംഭീര പ്രകടനം ഒട്ടേറെ അംഗീകാരങ്ങൾ ആണ് സുരാജ് വെഞ്ഞാറമൂടിന് നേടിക്കൊടുത്തത്. സാനു ജോൺ വർഗീസ് ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് സൈജു ശ്രീധരനും ഇതിനു വേണ്ടി സംഗീതം ഒരുക്കിയത് ബിജിപാലും ആണ്. ഈ ചിത്രം തമിഴിലേക്ക് റീമേക് ചെയ്‌തും വരികയാണ്. കൂകിൾ കുട്ടപ്പ എന്ന പേരിൽ തമിഴിൽ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശബരി, ശരവണൻ എന്നിവർ ചേർന്നാണ്. കെ എസ് രവികുമാർ, യോഗി ബാബു, ദർശൻ, ലോസ്‌ലിയാ എന്നിവരാണ് ഇതിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
ഇപ്പോഴിതാ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരികയാണ് എന്ന വാർത്തകളാണ് വരുന്നത്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തന്നെ ഒരുക്കാൻ പോകുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സന്തോഷ് ടി കുരുവിള ആണ്. എന്നാൽ അതിനൊപ്പം വരുന്ന മറ്റൊരു വാർത്ത, ഇതിൽ അഭിനയിക്കുന്നത് ടോവിനോ തോമസ് ആണെന്നും അദ്ദേഹം ഇതിൽ ചെയ്യുന്നത് വില്ലൻ വേഷം ആണെന്നുമാണ്. ഒരു റോബോട്ട് കഥാപാത്രമാണ് ആണ് ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ കേന്ദ്ര കഥാപാത്രം. അതുപോലെ ഈ രണ്ടാം ഭാഗത്തിലും ചിത്രത്തിലെ നായകൻ റോബോട്ട് കഥാപാത്രം തന്നെയായിരിക്കും. ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷം നിവിൻ പോളി നായകനായ കനകം കാമിനി കലഹം ചെയ്ത രതീഷ് ബാലകൃഷ്ണ പൊതുവാൾ, ഇപ്പോൾ ചെയ്യുന്നത് കുഞ്ചാക്കോ ബോബൻ നായകനായ എന്ന താൻ കേസ് കൊട് എന്ന ചിത്രമാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.