ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ താരങ്ങളിൽ ഒരാൾ ആണ് ടോവിനോ തോമസ്. തുടർച്ചയായി മികച്ച ചിത്രങ്ങൾ നൽകുന്ന ടോവിനോ ഇപ്പോൾ മോഹൻലാൽ എന്ന ഇതിഹാസത്തെ കുറിച്ചു മനസ്സ് തുറക്കുകയാണ്. ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിൽ ടോവിനോയും അഭിനയിച്ചു എങ്കിലും അവർ തമ്മിൽ കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നില്ല. എന്നാൽ സിനിമയ്ക്കു പുറത്തു മോഹൻലാലുമായി വലിയ സൗഹൃദമാണ് ടോവിനോ പുലർത്തുന്നത്. എല്ലാവരോടും വളരെ ഫ്രണ്ട്ലി ആയാണ് ലാലേട്ടൻ ഇടപെടുന്നതു എന്നും എന്നിട്ടും ബഹുമാനം കലർന്ന ഒരു പേടി തനിക്കു ലാലേട്ടനോട് ഉണ്ട് എന്ന് ടോവിനോ പറയുന്നു.
ഓരോ തവണ അദ്ദേഹത്തെ കണ്ടു കഴിയുമ്പോഴും ആ ഹൃദയത്തിൽ ആണ് അദ്ദേഹം നമ്മളെ പ്രതിഷ്ഠിച്ചിരിക്കുന്നത് തോന്നും എന്നും അത്രമാത്രം സ്നേഹവും ബഹുമാനവും ആണ് ലാലേട്ടൻ തന്നു കൊണ്ടിരിക്കുന്നത് എന്നും ടോവിനോ പറയുന്നു. ലാലേട്ടൻ എപ്പോഴും ഒരത്ഭുതം ആണെന്നും അമ്മയുടെ ഷോ റിഹേഴ്സൽ ക്യാമ്പിൽ വെച്ച് താനത് നേരിട്ട് കണ്ടു മനസ്സിലാക്കിയത് ആണെന്നും ടോവിനോ വിശദീകരിക്കുന്നു.
ചെറുപ്പക്കാരെ പോലെ പാട്ടിനും ഡാൻസിനും മാജിക് പഠിക്കാനും എല്ലാം വിശ്രമം ഇല്ലാതെ ലാലേട്ടൻ ഓടി നടന്നു റിഹേഴ്സൽ ചെയ്യുകയായിരുന്നു എന്നും തനിക്കൊന്നും അത് പറ്റില്ല എന്നും ടോവിനോ പറയുന്നു. ശെരിക്കും തങ്ങളിൽ ആരാണ് ന്യൂ ജെനെറേഷൻ എന്നാണ് തനിക്കു അപ്പോൾ തോന്നിയത് എന്നും ടോവിനോ പറഞ്ഞു. എടക്കാട് ബറ്റാലിയൻ 06 , കിലോ മീറ്റെര്സ് ആൻഡ് കിലോമീറ്റർസ് എന്നിവയാണ് ടോവിനോയുടെ അടുത്ത് വരുന്ന റിലീസുകൾ.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.