[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ടൊവിനോ തോമസ് തന്റെ അടുത്ത ചിത്രത്തിലെത്തുന്നത് ഒരു അമ്പലവാസി പയ്യനായി..!

മലയാള സിനിമയിലെ പോപ്പുലർ ആയ യുവ താരങ്ങളിൽ ഒരാളായ ടോവിനോ തോമസ് ഇപ്പോൾ തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് കുതിക്കുകയാണ്. ഈ വർഷം പുറത്തിറങ്ങിയ തന്റെ രണ്ടു ചിത്രങ്ങളും വിജയത്തിലെത്തിച്ച ടോവിനോ ഇപ്പോൾ ഒരുപിടി മികച്ച ചിത്രങ്ങളുമായി മറ്റൊരു ബോക്സ് ഓഫീസ് പോരാട്ടത്തിന് കൂടി തയ്യാറെടുക്കുകയാണ്‌.

ഒരു മെക്സിക്കൻ അപാരത, ഗോദ എന്നീ ചിത്രങ്ങളാണ് ഈ വർഷം ടോവിനോയുടെതായി തിയേറ്ററിൽ എത്തിയ ചിത്രങ്ങൾ. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോവിനോ തോമസ് നായകനായി അഭിനയിക്കാൻ തയ്യാറെടുക്കുകയാണ്‌.

മമ്മൂട്ടി ചിത്രമായ പുള്ളിക്കാരൻ സ്റ്റാറാ എന്ന ശ്യാം ധർ ചിത്രത്തിന് തിരക്കഥ ഒരുക്കിയ രതീഷ് രവിയാണ് ഈ പേരിടാത്ത ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അടുത്ത വർഷം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം കൊച്ചിയിലാണ് മുഴുവൻ ചിത്രീകരിക്കുക. മുണ്ടുടുത്തു ചന്ദനക്കുറിയും തൊട്ടു നടക്കുന്ന ഒരു പാവം അമ്പലവാസി പയ്യന്റെ കഥാപാത്രത്തെയാണ് ടോവിനോ ഈ ചിത്രത്തിൽ അവതരിപ്പിക്കുക എന്നാണ് ചിത്രത്തിന്റെ സംവിധായകൻ പറയുന്നത്.

നാട്ടിലെ അമ്പല പരിപാടികളും ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പരിപാടികളുമായി നടക്കുന്ന ഒരു പാവം യുവാവ് ഒരു പ്രത്യേക സാഹചര്യത്തിൽ കൊച്ചി നഗരത്തിൽ എത്തി ചേരുന്നു. ഒരു കുഗ്രാമത്തിൽ നിന്ന് മഹാനഗരത്തിൽ എത്തിച്ചേരുന്ന ആ യുവാവിന്റെ കഥയാണ് ഈ ചിത്രം പറയുക. വരുന്ന ഓണത്തിന് ഈ ചിത്രത്തിന്റെ പേര് അനൗൺസ് ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

ടോവിനോ ഇപ്പോൾ ആഷിക് അബു ചിത്രം മായാനദി പൂർത്തിയാക്കുകയാണ് . ഡൊമിനിക് അരുൺ സംവിധാനം ചെയ്ത തരംഗം എന്ന മലയാള ചിത്രവും അതുപോലെ ബി ആർ വിജയലക്ഷ്മി സംവിധാനം ചെയ്ത അഭിയും അനുവും എന്ന തമിഴ്- മലയാളം ദ്വിഭാഷാ ചിത്രവും ടോവിനോ പൂർത്തിയാക്കി കഴിഞ്ഞു.

മറഡോണ എന്ന ചിത്രവും ടോവിനോ ഈ വർഷം ചെയ്യാൻ പോകുന്ന ചിത്രമാണ്. നവാഗതനായ വിഷ്ണുവാണ് മറഡോണ സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ മമ്മൂട്ടിയും ടോവിനോയും ആണ് നായകന്മാർ.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.