മലയാള സിനിമയിലെ പോപ്പുലർ ആയ യുവ താരങ്ങളിൽ ഒരാളായ ടോവിനോ തോമസ് ഇപ്പോൾ തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് കുതിക്കുകയാണ്. ഈ വർഷം പുറത്തിറങ്ങിയ തന്റെ രണ്ടു ചിത്രങ്ങളും വിജയത്തിലെത്തിച്ച ടോവിനോ ഇപ്പോൾ ഒരുപിടി മികച്ച ചിത്രങ്ങളുമായി മറ്റൊരു ബോക്സ് ഓഫീസ് പോരാട്ടത്തിന് കൂടി തയ്യാറെടുക്കുകയാണ്.
ഒരു മെക്സിക്കൻ അപാരത, ഗോദ എന്നീ ചിത്രങ്ങളാണ് ഈ വർഷം ടോവിനോയുടെതായി തിയേറ്ററിൽ എത്തിയ ചിത്രങ്ങൾ. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോവിനോ തോമസ് നായകനായി അഭിനയിക്കാൻ തയ്യാറെടുക്കുകയാണ്.
മമ്മൂട്ടി ചിത്രമായ പുള്ളിക്കാരൻ സ്റ്റാറാ എന്ന ശ്യാം ധർ ചിത്രത്തിന് തിരക്കഥ ഒരുക്കിയ രതീഷ് രവിയാണ് ഈ പേരിടാത്ത ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അടുത്ത വർഷം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം കൊച്ചിയിലാണ് മുഴുവൻ ചിത്രീകരിക്കുക. മുണ്ടുടുത്തു ചന്ദനക്കുറിയും തൊട്ടു നടക്കുന്ന ഒരു പാവം അമ്പലവാസി പയ്യന്റെ കഥാപാത്രത്തെയാണ് ടോവിനോ ഈ ചിത്രത്തിൽ അവതരിപ്പിക്കുക എന്നാണ് ചിത്രത്തിന്റെ സംവിധായകൻ പറയുന്നത്.
നാട്ടിലെ അമ്പല പരിപാടികളും ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പരിപാടികളുമായി നടക്കുന്ന ഒരു പാവം യുവാവ് ഒരു പ്രത്യേക സാഹചര്യത്തിൽ കൊച്ചി നഗരത്തിൽ എത്തി ചേരുന്നു. ഒരു കുഗ്രാമത്തിൽ നിന്ന് മഹാനഗരത്തിൽ എത്തിച്ചേരുന്ന ആ യുവാവിന്റെ കഥയാണ് ഈ ചിത്രം പറയുക. വരുന്ന ഓണത്തിന് ഈ ചിത്രത്തിന്റെ പേര് അനൗൺസ് ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
ടോവിനോ ഇപ്പോൾ ആഷിക് അബു ചിത്രം മായാനദി പൂർത്തിയാക്കുകയാണ് . ഡൊമിനിക് അരുൺ സംവിധാനം ചെയ്ത തരംഗം എന്ന മലയാള ചിത്രവും അതുപോലെ ബി ആർ വിജയലക്ഷ്മി സംവിധാനം ചെയ്ത അഭിയും അനുവും എന്ന തമിഴ്- മലയാളം ദ്വിഭാഷാ ചിത്രവും ടോവിനോ പൂർത്തിയാക്കി കഴിഞ്ഞു.
മറഡോണ എന്ന ചിത്രവും ടോവിനോ ഈ വർഷം ചെയ്യാൻ പോകുന്ന ചിത്രമാണ്. നവാഗതനായ വിഷ്ണുവാണ് മറഡോണ സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ മമ്മൂട്ടിയും ടോവിനോയും ആണ് നായകന്മാർ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.