[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ടോവിനോയുടെ അടുത്ത ചിത്രം തീവണ്ടി..

മലയാള സിനിമയില്‍ വളര്‍ന്നു വരുന്ന ഒരു നായകനാണ് ടോവിനൊ തോമസ്. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ആരാധകരെ നേടിയെടുക്കാനും, ഒട്ടനവധി നല്ല കഥാപാത്രങ്ങള്‍ ചെയ്യുവാനും ടോവിനോയ്ക്ക് സാധിച്ചിട്ടുണ്ട്.

തന്റെ ഓരോ ചിത്രങ്ങളിലും അഭിനയ കല കൂടുതല്‍ മികവുറ്റതാക്കാന്‍ ടോവിനൊ പരിശ്രമിക്കുന്നുണ്ട് എന്നതാണ് നിരൂപകര്‍ക്കും ടോവിനൊപ്രിയങ്കരനാകാനുള്ള കാരണം. ടോവിനൊയുടെ അവസനമായി ഇറങ്ങിയ ചിത്രമായ തരംഗത്തിലും നമ്മുക്ക് അദ്ദേഹത്തിന്റെ രസകരമായ ഭാവ പ്രകടനങ്ങള്‍ കാണാം.

ഇപ്പോള്‍ ഏറ്റവും പുതിയ വാര്‍ത്ത‍ ആഗസ്റ്റ്‌ സിനിമാസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ ടോവിനൊ തോമസാണ് നായകന്‍ എന്നതാണ്. നവാഗതനായ ഫെല്ലിനി ടി പി ആണ് ചിത്രത്തിന്റെ സംവിധായകന്‍. ദുല്‍ക്കര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ്‌ ഷോ, സണ്ണി വെയ്നും, ഭരതും, ടോവിനോയും ചേര്‍ന്നു അഭിനയിച്ച കൂതറ എന്നീ ചിത്രങ്ങള്‍ക്ക് തിരകഥ ഒരുക്കിയ വിനി വിശ്വലാല്‍ ആണ് ഈ ചിത്രത്തിനും തിരകഥ ഒരുക്കുന്നത്. തീവണ്ടി എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ല.

തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന അഭിയുടെ കഥ അനുവിന്റെയും, ആഷിക് അബു സംവിധാനം ചെയ്യുന്ന മായാനദി എന്നിവയാണ് ടോവിനോയുടെ വരാനിരിക്കുന്ന റിലീസുകള്‍.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.