മലയാള സിനിമയില്‍ വളര്‍ന്നു വരുന്ന ഒരു നായകനാണ് ടോവിനൊ തോമസ്. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ആരാധകരെ നേടിയെടുക്കാനും, ഒട്ടനവധി നല്ല കഥാപാത്രങ്ങള്‍ ചെയ്യുവാനും ടോവിനോയ്ക്ക് സാധിച്ചിട്ടുണ്ട്.
തന്റെ ഓരോ ചിത്രങ്ങളിലും അഭിനയ കല കൂടുതല്‍ മികവുറ്റതാക്കാന്‍ ടോവിനൊ പരിശ്രമിക്കുന്നുണ്ട് എന്നതാണ് നിരൂപകര്‍ക്കും ടോവിനൊപ്രിയങ്കരനാകാനുള്ള കാരണം. ടോവിനൊയുടെ അവസനമായി ഇറങ്ങിയ ചിത്രമായ തരംഗത്തിലും നമ്മുക്ക് അദ്ദേഹത്തിന്റെ രസകരമായ ഭാവ പ്രകടനങ്ങള്‍ കാണാം.
ഇപ്പോള്‍ ഏറ്റവും പുതിയ വാര്‍ത്ത ആഗസ്റ്റ് സിനിമാസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ ടോവിനൊ തോമസാണ് നായകന്‍ എന്നതാണ്. നവാഗതനായ ഫെല്ലിനി ടി പി ആണ് ചിത്രത്തിന്റെ സംവിധായകന്‍. ദുല്‍ക്കര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോ, സണ്ണി വെയ്നും, ഭരതും, ടോവിനോയും ചേര്‍ന്നു അഭിനയിച്ച കൂതറ എന്നീ ചിത്രങ്ങള്‍ക്ക് തിരകഥ ഒരുക്കിയ വിനി വിശ്വലാല്‍ ആണ് ഈ ചിത്രത്തിനും തിരകഥ ഒരുക്കുന്നത്. തീവണ്ടി എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ല.
തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന അഭിയുടെ കഥ അനുവിന്റെയും, ആഷിക് അബു സംവിധാനം ചെയ്യുന്ന മായാനദി എന്നിവയാണ് ടോവിനോയുടെ വരാനിരിക്കുന്ന റിലീസുകള്‍.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.