ടൊവിനോ തോമസ് വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളം സിനിമയിലെ നല്ല നടനെന്ന പേര് നേടിയെടുത്ത അഭിനേതാവാണ്. കരിയറിൻറെ തുടക്കം മുതൽക്കേ വ്യത്യസ്ഥമായ റോളുകൾ ചെയ്യുവാനും അവ ഭംഗിയാക്കാനും ടൊവിനോ ശ്രമിച്ചു. ഗപ്പി, ഗോദ്ധാ, തരംഗം എന്നീ സിനിമകളിലെ ടോവിനോയുടെ വ്യത്യസ്ഥമായ ഭാവ മാറ്റങ്ങൾ നമ്മുക്ക് ശ്രദ്ധിച്ചാൽ കാണാവുന്നതാണ്.
ടൊവിനോയുടെ പുതിയ മലയാള ചിത്രം തീവണ്ടിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റ്ർ ഇന്ന് അദ്ദേഹം തന്നെ പുറത്തുവിട്ടിരിക്കുകയാണ്. വളരെ വ്യത്യസ്ഥമായ ഒരു ഡിസൈൻ ആണ് ചിത്രത്തിന്റെ പോസ്റ്ററിന് ഉള്ളത്. സിഗരറ്റ് പാക്കറ്റിനോട് സാമ്യം തോന്നുന്ന ഒരു ആകൃതിയിൽ, ചിത്രത്തിന്റെ ടൈറ്റിൽ ആലേപനം ചെയ്തിരിക്കുന്നു. വളരെ പുതുമയാർന്ന ആശയം തന്നെയാണ്. ചിത്രവും തീർത്തും പുതുമയാർന്നതായിരിക്കുമെന്ന് നമ്മുക്ക് ഇതിൽ നിന്ന് ഊഹിക്കാം
നവാഗതനായ ഫെല്ലിനിയാണ് ചിത്രത്തിന്റെ സംവിധായകൻ. സെക്കൻഡ് ഷോ, കൂതറ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ വിനി വിശ്വ ലാൽ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളത്തിലെ വലിയ നിർമ്മാണ കമ്പനിയായ ഓഗസ്ററ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്.
ഈ മാസം ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ട വിവരം. മറ്റു അഭിനേതാക്കളെ കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇപ്പൊൾ ലഭ്യമല്ല. ആഷിക് അബു ചിത്രം മായാനദി, തമിഴിലും മലയാളത്തിലും ഒരുങ്ങുന്ന അഭിയുടെ കഥ അനുവിന്റെയും, ലൂക്കാ, ധനുഷിന്റെ വില്ലനായി മാരി 2 എന്നിവയാണ് വരാനിരിക്കുന്ന ടൊവിനോയുടെ മറ്റു ചിത്രങ്ങൾ. ഏല്ലാ ചിത്രങ്ങളും പ്രേക്ഷകർക്ക് വളരെ അധികം പ്രതീക്ഷ നൽകുന്നവയാണ്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.