ടൊവിനോ തോമസിന്റെ പുതിയ ചിത്രമായ ‘മായാനദി’യുടെ പുതിയ പോസ്റ്റർ പുറത്ത്. റാണി പദ്മിനിക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മായാനദി’. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യിലൂടെ ശ്രദ്ധേയായ ഐശ്വര്യ ലക്ഷ്‌മിയാണ് ചിത്രത്തിലെ നായിക. ആഷിക് അബു തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ തന്റെ ഒഫിഷ്യൽ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. ടൊവിനോയും ഐശ്വര്യ ലക്ഷ്മിയും പ്രണയഭരിതരായി ചേർന്ന് നിൽക്കുന്ന രീതിയിലുള്ളതാണ് പുതിയ പോസ്റ്ററും. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ശ്യാമും ദിലീഷും ഒരുമിച്ച് രചന നിര്‍വഹിക്കുന്ന ആഷിക് അബു ചിത്രം എന്ന പ്രത്യേകത ‘മായാനദി’ക്കുണ്ട്. റെക്സ് വിജയന്റേതാണ് സംഗീതം. ഛായാഗ്രഹണം ജയേഷ് മോഹൻ, വസ്ത്രാലങ്കാരം സമീറ സനീഷ് എന്നിവർ നിർവഹിക്കും. ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ക്രിസ്‌തുമസ് റിലീസായി തിയറ്ററുകളിലെത്തും.
അതേസമയം ടൊവിനോ അഭിനയിക്കുന്ന ‘അഭിയുടെ കഥ അനുവിന്റെയും; എന്ന സിനിമയാണ് അടുത്തതായി അണിയറയിൽ ഒരുങ്ങുന്നത്. യാത്രയ്ക്ക് പ്രാധാന്യം നൽകിയാണ് പുതിയ ചിത്രമെന്നാണ് സൂചന. കൂടാതെ ആഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന നവാഗതനായ ഫെലിനി സംവിധാനം ചെയ്യാന്‍ പോവുന്ന തീവണ്ടി എന്ന ചിത്രത്തിലെ നായകനും ടൊവിനോ ആണെന്നാണ് വാര്‍ത്തകള്‍. സെക്കന്‍ഡ് ഷോ, കൂതറ എന്നീ സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ വിനി വിശ്വ ലാല്‍ ആണ് തീവണ്ടിയ്ക്കും തിരക്കഥ എഴുതിയിരിക്കുന്നത്. തമിഴ് നടന്‍ ധനുഷിന്റെ മാരി എന്ന സിനിമയുടെ രണ്ടാം ഭാഗത്തില്‍ വില്ലൻ വേഷത്തിലും ടൊവിനോ എത്തുന്നുണ്ട്.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്‌തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.