സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്കു പല സെലിബ്രിറ്റികളും മറുപടി കൊടുക്കാറുണ്ട്. അതിൽ മുൻപന്തിയിൽ നിൽക്കുന്നയാളാണ് മലയാളത്തിന്റെ യുവ താരമായ ടോവിനോ തോമസ്. നല്ല ചോദ്യങ്ങൾക്കു നല്ല മറുപടിയും കളിയാക്കിയുള്ള ചോദ്യങ്ങൾക്കു അത്തരത്തിൽ ഉള്ള മാസ്സ് മറുപടികൾ കൊടുക്കാനും ടോവിനോ തോമസ് തയാറാണ്. അങ്ങനെ പല തവണ ടോവിനോയുടെ മറുപടികൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയിട്ടുമുണ്ട്. ഇപ്പോഴിതാ ടോവിനോ തോമസിന്റെ ഒരു മറുപടി കൂടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഇത്തവണ ഇൻസ്റ്റാഗ്രാമിൽ ആണ് ടോവിനോയുടെ കലക്കൻ മറുപടി എത്തിയത്.
ജിമ്മിൽ നിന്ന് കാലിനുള്ള വർക്ക് ഔട്ട് കഴിഞ്ഞു ലെഗ് മസിൽ പ്രദർശിപ്പിച്ചു കൊണ്ടുള്ള ഒരു ചിത്രം ഇസ്റാഗ്രാമിൽ ടോവിനോ പോസ്റ്റ് ചെയ്യുകയും ലെഗ് ഫിറ്റ്നസ്സിനെ കുറിച്ച് ക്യാപ്ഷൻ ഇടുകയും ചെയ്തു. ആ പോസ്റ്റിൽ ആണ് ഒരു ഫോള്ളോവർ അല്പം കളിയാക്കിയുള്ള ഒരു കമന്റ് ഇട്ടതു. എന്താ അച്ചായാ നീര് വന്നോ കാലിനു എന്ന രീതിയിൽ ആണ് അയാൾ കമന്റ് ഇട്ടതു. എന്നാൽ അതിനു അപ്പോൾ തന്നെ അർഹിക്കുന്ന റിപ്ലൈ ടോവിനോ കൊടുക്കുകയും ചെയ്തു. വൗ , പുതിയ കോമഡി ആണല്ലോ താങ്കൾ പറഞ്ഞത് എന്നും, താങ്കളുടെ കോമഡി വളരെ ഫ്രഷ് ആണല്ലോ എന്നും പറഞ്ഞു ടോവിനോ അയാളെ തിരിച്ചു കളിയാക്കുകയായിരുന്നു. ആദ്യമായിട്ടാണ് താൻ ഈ കോമഡി കേൾക്കുന്നത് എന്നും ഇത്രേം കാലം ജിമ്മിൽ പോയിട്ടും ആരും തന്നോട് പറഞ്ഞിട്ടില്ലാത്ത വണ്ടർഫുൾ കോമഡി ആണെന്നും പറഞ്ഞാണ് ടോവിനോ അയാൾ അർഹിക്കുന്ന മറുപടി കൊടുത്ത്. ഏതായാലും ടോവിനോയുടെ മറുപടി ഏറെ ഹിറ്റായി മാറി കഴിഞ്ഞു.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.