ബാലാജി മോഹൻ സംവിധാനം ചെയ്ത 2016 ൽ പുറത്തിറങ്ങിയ മാരി ധനുഷ് എന്ന നടൻറെ കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന് ആയിരുന്നു. ചിത്രത്തോടൊപ്പം തന്നെ ചിത്രത്തിലെ നായകകഥാപാത്രമായ മാരിയും ശ്രദ്ധിക്കപ്പെട്ടു. അനിരുദ്ധിന്റെ സംഗീതവും ചിത്രത്തിന് വലിയതോതിൽ ശ്രദ്ധ നേടിക്കൊടുക്കാൻ കാരണമായി. അതിനുശേഷം കുറച്ചു മാസങ്ങൾക്കു മുൻപാണ് മാരി യുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകനായ ബാലാജി മോഹനും ധനുഷും വെളിപ്പെടുത്തിയത് ചിത്രത്തിലേക്ക് വില്ലൻ വേഷം അവതരിപ്പിക്കുവാനായി മലയാളത്തിൽനിന്നും ഒരു യുവതാരം കൂടി ഉണ്ടാകുമെന്നും ധനുഷ് അറിയിച്ചിരുന്നു. എന്നാൽ അത് ആരായിരിക്കും എന്ന് ചർച്ചയിലായിരുന്നു മലയാളം തമിഴ് സിനിമാലോകം കുറച്ചുനാളുകളായി. ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ടു കൊണ്ടാണ് ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്ന നടന്റെ പേര് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റെ നായക സ്ഥാനം ഉറപ്പിച്ച യുവാക്കളുടെ പ്രിയങ്കരനായ ടോവിനോ തോമസ് ആണ് ചിത്രത്തിൽ പ്രതിനായക വേഷം കൈകാര്യം ചെയ്യുന്നത് ചിത്രത്തിലെ ടോവിനോയുടെ പുതിയ ലുക്ക് ഇന്നലെ പുറത്തുവന്നിരുന്നു.
ജാക്കറ്റ് ധരിച്ച് തലകുനിച്ചിരിക്കുന്ന മാസ്സ് ലുക്കിൽ ആണ് ടോവിനോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്നലെ പുറത്തുവിട്ട ചിത്രങ്ങൾ എല്ലാം തന്നെ ഇതിനോടകം തന്നെ ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും ചലനം സൃഷ്ടിച്ചിരിക്കുകയാണ്. അഭിയും ഞാനും എന്ന ചിത്രത്തിനുശേഷം ടോവിനോ തമിഴിൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മാരി. ധനുഷ് നിർമ്മിച്ച ആദ്യ മലയാള ചിത്രം തരംഗം എന്ന ചിത്രത്തിലെ നായകനും ടോവിനോ തോമസ് ആയിരുന്നു. മാരി ആദ്യ ഭാഗത്തിലെ വില്ലൻ വേഷം അവതരിപ്പിച്ചതും ഒരു മലയാളി ആയിരുന്നു മലയാളികൾക്ക് പ്രിയങ്കരനായ വിജയ് യേശുദാസ് ആയിരുന്നു അന്ന് പ്രതിനായകൻ ആയി എത്തിയിരുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.