തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുന്ന ടോവിനോ ചിത്രമാണ് ‘മറഡോണ’. ഗപ്പി എന്ന ചിത്രത്തിലൂടെ നായക വേഷം കൈകാര്യം ചെയ്ത് തുടങ്ങിയ ടോവിനോ തേജസ് വർക്കിയായി പ്രേക്ഷകരുടെ മനം കവരുകയായിരുന്നു. കഴിഞ്ഞ വർഷം ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമായ ‘മായാനദി’ യിലൂടെ യുവാക്കളുടെ ഇടയിൽ ടോവിനോ തരംഗം സൃഷ്‌ട്ടിക്കുകയായിരുന്നു. തേജസ് വർക്കി, മാത്തൻ എന്നീ കഥാപാത്രങ്ങൾക്ക് ശേഷം സിനിമ പ്രേമികൾക്ക് അതിശക്തമായ ഒരു കഥാപാത്രത്തെ തന്നെയാണ് മറഡോണയിലും കാണാൻ സാധിച്ചത്. നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസ്സോസിയേറ്റ് ഡയറക്ടരായി അദ്ദേഹത്തിന് പ്രവർത്തനപരിചയമുണ്ട്. മറഡോണ എന്ന ടൈറ്റിൽ റോളിലെത്തിയ ടോവിനോ പ്രതിനായക സ്വഭാവമുള്ള നായകനായി ആദ്യ പകുതിയിലും നന്മ നിറഞ്ഞ വ്യക്തിത്വമായി രണ്ടാം പകുതിയിലും വിസ്മയിപ്പിക്കുകയായിരുന്നു. ആക്ഷൻ, റൊമാൻസ് എന്നിവയ്ക്ക് പ്രാധാന്യം നൽകികൊണ്ട് ഒരു മുഴുനീള എന്റർട്ടയിനറായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണമായി മുന്നേറുന്ന ചിത്രം രണ്ടാം വാരത്തിലും തലയെടുപ്പോടെ തന്നെയാണ് നിൽക്കുന്നത്.
റിലീസ് തിയതി ഒരുപാട് തവണ മാറ്റിയ ശേഷമായിരുന്നു ചിത്രം പ്രദർശനത്തിനെത്തിയത്. അനിമൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് മൂലമാണ് റിലീസ് നീണ്ടു പോയതെന്നും അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ജൂലൈ 27ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്. സാധാരണ ടോവിനോ ചിത്രങ്ങളെക്കാൾ റിലീസ് സെന്ററുകളും ലഭിച്ചിരുന്നു. രണ്ടാം വാരത്തിലേക്ക് ചിത്രം പ്രവേശിച്ചപ്പോലും റിലീസ് സെന്ററുകൾ അധികമൊന്നും നഷ്ടപ്പെട്ടട്ടില്ല എന്നത് ചിത്രത്തിന്റെ വലിയ വിജത്തിനെ തന്നെയാണ് സൂചിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകരും യുവാക്കളും മറഡോണയെ തേടി തീയറ്ററുകളിലെത്തുന്നുണ്ട്.
ശരണ്യ ആർ നായരാണ് ചിത്രത്തിൽ ടോവിനോയുടെ നായികയായി വേഷമിട്ടിരിക്കുന്നത്. കൃഷ്ണ മൂർത്തിയാണ് മറഡോണയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ലിയോണ ലിഷോയ്, ശാലു റഹിം, ടിറ്റോ വിൽസൺ, കിച്ചു ടെല്ലുസ്, നിസ്റ്റർ അഹമ്മദ്, ജീൻസ് ഭാസ്‌കർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ദീപക് ഡി. മേനോനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സുഷിൻ ശ്യമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സൈജു ശ്രീധരനാണ്. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ്‌കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്. 24 വര്‍ഷങ്ങള്‍ക്ക് ശേഷം റീ റിലീസ് ചെയ്യുന്ന…
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ നായകനാവാൻ മോഹൻലാൽ…
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
This website uses cookies.