[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ടോവിനോ തോമസ്- മധുപാൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ ശ്രദ്ധ നേടുന്നു.

യുവ താരം ടോവിനോ തോമസിനെ നായകനാക്കി പ്രശസ്ത നടനും സംവിധായകനുമായ മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ . ലാൽ- പൃഥ്വിരാജ് ടീമിനെ ഒന്നിപ്പിച്ചു തലപ്പാവ് എന്ന ചിത്രം ഒരുക്കി സംവിധായകനായി അരങ്ങേറിയ മധുപാൽ പിന്നീട് ആസിഫ് അലി- ലാൽ ടീമിനെ വെച് ഒഴിമുറി എന്ന ചിത്രവും ഒരുക്കി ശ്രദ്ധ നേടിയിരുന്നു. മധുപാൽ സംവിധാനം ചെയ്ത രണ്ടു ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ ആണെന്നത് അദ്ദേഹം ടോവിനോ തോമസിനൊപ്പം ചേർന്ന് ചെയ്യുന്ന ഈ പുതിയ ചിത്രത്തിന് മേൽ വമ്പൻ പ്രതീക്ഷകൾ നൽകുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ അരങ്ങേറി പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത നിമിഷ സജയൻ ആണ് ഈ ചിത്രത്തിലെ നായിക ആയി എത്തുന്നത്. ആദ്യ ചിത്രത്തിനു ശേഷം ഷെയിൻ നിഗമിന്റെ നായിക ആയി ഈട എന്ന ചിത്രത്തിലും നിമിഷ അഭിനയിച്ചു. ആ ചിത്രം അടുത്ത മാസം പ്രദർശനത്തിന് എത്തും.

വി സിനിമാസ് നിർമ്മിക്കുന്ന ടോവിനോ തോമസ്- മധുപാൽ ചിത്രം ഒരു മർഡർ മിസ്റ്ററി മൂവി ആണെന്നാണ് സൂചന ലഭിക്കുന്നത്. ജീവൻ ജോബ് തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ ടോവിനോക്കും നിമിഷക്കും പുറമെ ലിജോമോൾ ജോസ്, ശരണ്യ പൊൻവണ്ണൻ, അലെൻസിയർ, നെടുമുടി വേണു, സുജിത് ശങ്കർ, പശുപതി, സൈജു കുറുപ്പ്, സുധീർ കരമന, ബാലു വർഗീസ് , ജി സുരേഷ് കുമാർ എന്നിവരും അഭിനയിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്‌. വൈക്കത്തു ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഫെബ്രുവരിയിൽ ആയിരിക്കും. അടുത്ത വർഷം പകുതിയോടെ ഈ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നൗഷാദ് ഷെരീഫ് ദൃശ്യങ്ങൾ ഒരുക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ഔസേപ്പച്ചൻ ആണ്. വി സാജൻ ആണ് ഒരു കുപ്രസിദ്ധ പയ്യൻ എഡിറ്റ് ചെയ്യുന്നത്. നമ്മുടെ നാട്ടിൽ നടന്നിട്ടുള്ള കൊലപാതക പരമ്പരകൾ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. ടോവിനോ തോമസിന്റെ പുതിയ റിലീസ് ആയ മായാനദി മികച്ച അഭിപ്രായം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ് ഇപ്പോൾ. ആഷിക് അബുവാണ് ഈ ചിത്രം ഒരുക്കിയത്.

webdesk

Recent Posts

രാജീവ് പിള്ള – യുക്ത പെർവി ആക്ഷൻ റിവഞ്ച് ത്രില്ലർ ‘ഡെക്സ്റ്റർ’ലെ പുതിയ ഗാനം റിലീസ് ആയി

മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്‌റ്റർ' സിനിമയിലെ പുതിയ ഗാനം റിലീസ് ആയി.…

4 hours ago

വീണ്ടും ഭാവനയുടെ ഹൊറർ ചിത്രം; ആകെമൊത്തം നിഗൂഢതയും ഭീതിജനകവുമായ രംഗങ്ങളുമായി ‘ദി ഡോർ’ ടീസർ റിലീസ് ആയി.

പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്‌ദേവ്…

4 hours ago

കേരളം സീരിയൽ കില്ലർ ഭീതിയിൽ… ‘മരണമാസ്സ്’ സിവിക് സെൻസ് പുറത്തിറങ്ങി..

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ…

5 hours ago

വീണ്ടും ഹ്യൂമർ റോളിൽ അഴിഞ്ഞാടി ജഗദീഷ്; കുടുംബങ്ങളിലേക്ക് “പരിവാർ”

അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…

3 days ago

ധ്യാൻ ശ്രീനിവാസൻ ചിത്രം ”ഒരു വടക്കൻ തേരോട്ടം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…

3 days ago

She Shines സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമി അന്താരാഷ്ട്ര വനിത ദിനം ആചാരിച്ചു.

പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…

4 days ago

This website uses cookies.