[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഗിന്നസ് റെക്കോർഡിലേക്ക് ലൂക്ക;ലോകത്തിലെ ഏറ്റവും വലിയ “ഡ്രീം ക്യാച്ചര്‍” കൊച്ചിയില്‍..!

ടോവിനോ തോമസ് നായകനായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് ലൂക്ക. ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം ഗിന്നസ് റെക്കോർഡിലേക്കു എത്താനുള്ള ഒരുക്കത്തിൽ ആണ്. ഈ അടുത്ത കാലത്ത് വളരെയധികം പ്രചാരം നേടിയ റെഡ് ഇന്ത്യന്‍ കരകൗശല വസ്തുവാണ് ഡ്രീം ക്യാച്ചർ. ഇപ്പോൾ ഈ ഡ്രീം ക്യാച്ചറിന്റെ ലോകത്തിലെ ഏറ്റവും വലിയ മാതൃക, ലൂക്ക എന്ന സിനിമക്ക് വേണ്ടി, ഒരു കൂട്ടം കലാകാരന്മാരുടെ നേതൃത്വത്തില്‍ ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ ഒരുങ്ങുകയാണു.

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതക്കളായ ‘സ്റ്റോറീസ് & തോട്ട്സ് പ്രൊഡക്ഷന്‍സും’ ആര്‍ട്ടിസ്റ്റുകളുടെ കൂട്ടായ്മയായ “കക്കാ ആര്‍ട്ടിസാന്‍സും” ചേര്‍ന്നാണു ലൂക്ക എന്ന ചിത്രത്തിനു വേണ്ടി ഈ ഡ്രീം ക്യാച്ചര്‍ നിര്‍മ്മിക്കുന്നത്. അതിനു വേണ്ടി ചിത്രത്തിന്റെ കലാ സംവിധായകനായ അനീസ് നാടോടിയുടെ നേതൃത്വത്തില്‍ അഞ്ച് കലാകാരന്മാരും പതിനഞ്ചോളം വോളന്റിയേഴ്സും ചേര്‍ന്നാണു 37 അടി വലുപ്പമുള്ള ഈ ഭീമൻ ഡ്രീം ക്യാചർ മൂന്നു ദിവസങ്ങള്‍ കൊണ്ട് നിർമ്മിക്കുന്നത്. നിലവില്‍ ഈ വിഭാഗത്തില്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ലിത്വാനിയന്‍ ശില്പി വ്ലാഡിമര്‍ പരാനിന്റെ 33 അടിയുടെ റിക്കോര്‍ഡ് ആണ് പൈന്‍ മരത്തടിയും, പരുത്തി നൂലും, തൂവലുകളും കൊണ്ട് നിര്‍മ്മിക്കുന്ന ഈ പുതിയ ഡ്രീം ക്യാച്ചര്‍ കയ്യിലാക്കാൻ ഒരുങ്ങുന്നത്. 

കലാകാരനും ശില്പിയുമായ ലൂക്കായുടെ കഥ പറയുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് പ്രിന്‍സ് ഹുസൈനും ലിന്റോ തോമസും ചേര്‍ന്നാണു. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്നാണു. നവാഗതനായ നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിഖില്‍ വേണു നിർവഹിക്കുന്നു. സൂരജ് എസ് കുറുപ്പ് ഗാനങ്ങള്‍ ഒരുക്കുന്ന ഈ ചിത്രത്തിൽ ടൊവീനോ തോമസിനൊപ്പം അഹാന കൃഷ്ണ,നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ശ്രീകാന്ത് മുരളി, ചെമ്പില്‍ അശോകന്‍, നീന കുറുപ്പ്, ദേവി അജിത് തുടങ്ങിയവരും  അഭിനയിക്കുന്നു. ജൂലൈ മാസത്തോടെ ഈ ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

5 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.