Tovino Thomas's Luca is all set to make a place in Guinness Book of World Records
ടോവിനോ തോമസ് നായകനായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് ലൂക്ക. ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം ഗിന്നസ് റെക്കോർഡിലേക്കു എത്താനുള്ള ഒരുക്കത്തിൽ ആണ്. ഈ അടുത്ത കാലത്ത് വളരെയധികം പ്രചാരം നേടിയ റെഡ് ഇന്ത്യന്‍ കരകൗശല വസ്തുവാണ് ഡ്രീം ക്യാച്ചർ. ഇപ്പോൾ ഈ ഡ്രീം ക്യാച്ചറിന്റെ ലോകത്തിലെ ഏറ്റവും വലിയ മാതൃക, ലൂക്ക എന്ന സിനിമക്ക് വേണ്ടി, ഒരു കൂട്ടം കലാകാരന്മാരുടെ നേതൃത്വത്തില്‍ ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ ഒരുങ്ങുകയാണു.
പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതക്കളായ ‘സ്റ്റോറീസ് & തോട്ട്സ് പ്രൊഡക്ഷന്‍സും’ ആര്‍ട്ടിസ്റ്റുകളുടെ കൂട്ടായ്മയായ “കക്കാ ആര്‍ട്ടിസാന്‍സും” ചേര്‍ന്നാണു ലൂക്ക എന്ന ചിത്രത്തിനു വേണ്ടി ഈ ഡ്രീം ക്യാച്ചര്‍ നിര്‍മ്മിക്കുന്നത്. അതിനു വേണ്ടി ചിത്രത്തിന്റെ കലാ സംവിധായകനായ അനീസ് നാടോടിയുടെ നേതൃത്വത്തില്‍ അഞ്ച് കലാകാരന്മാരും പതിനഞ്ചോളം വോളന്റിയേഴ്സും ചേര്‍ന്നാണു 37 അടി വലുപ്പമുള്ള ഈ ഭീമൻ ഡ്രീം ക്യാചർ മൂന്നു ദിവസങ്ങള്‍ കൊണ്ട് നിർമ്മിക്കുന്നത്. നിലവില്‍ ഈ വിഭാഗത്തില്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ലിത്വാനിയന്‍ ശില്പി വ്ലാഡിമര്‍ പരാനിന്റെ 33 അടിയുടെ റിക്കോര്‍ഡ് ആണ് പൈന്‍ മരത്തടിയും, പരുത്തി നൂലും, തൂവലുകളും കൊണ്ട് നിര്‍മ്മിക്കുന്ന ഈ പുതിയ ഡ്രീം ക്യാച്ചര്‍ കയ്യിലാക്കാൻ ഒരുങ്ങുന്നത്.
കലാകാരനും ശില്പിയുമായ ലൂക്കായുടെ കഥ പറയുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് പ്രിന്‍സ് ഹുസൈനും ലിന്റോ തോമസും ചേര്‍ന്നാണു. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്നാണു. നവാഗതനായ നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിഖില്‍ വേണു നിർവഹിക്കുന്നു. സൂരജ് എസ് കുറുപ്പ് ഗാനങ്ങള്‍ ഒരുക്കുന്ന ഈ ചിത്രത്തിൽ ടൊവീനോ തോമസിനൊപ്പം അഹാന കൃഷ്ണ,നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, പൗളി വല്സന്, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ശ്രീകാന്ത് മുരളി, ചെമ്പില്‍ അശോകന്, നീന കുറുപ്പ്, ദേവി അജിത് തുടങ്ങിയവരും അഭിനയിക്കുന്നു. ജൂലൈ മാസത്തോടെ ഈ ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.