ഈ വർഷം റിലീസ് ചെയ്ത മലയാള ചിത്രങ്ങളിലെ ഏറ്റവും വലിയ വിജങ്ങളിലൊന്നാണ് ടോവിനോ തോമസ് നായകനായി എത്തിയ തല്ലുമാല. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട എന്നിവക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കിയ ഈ ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായികാ വേഷം ചെയ്തത്. മുഹ്സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്ന് രചന നിർവഹിച്ച ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിലെ കിടിലൻ സംഘട്ടന രംഗങ്ങളായിരുന്നു. കിടിലൻ ഫൈറ്റ് സീനുകൾ നിറഞ്ഞ ഈ ചിത്രം യുവ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ തല്ലുമാലക്ക് ശേഷം വീണ്ടും കിടിലൻ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഒരു ചിത്രവുമായി എത്തുകയാണ് ടോവിനോ തോമസ്. അജയന്റെ രണ്ടാം മോഷണം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസമാണ് ആരംഭിക്കുന്നത്. ഇതിൽ എട്ട് കിടിലൻ ആക്ഷൻ സീനുകളാണ് ഒരുക്കാൻ പോകുന്നത്. ഈ ചിത്രത്തിന് വേണ്ടി കളരിപ്പയറ്റ് പഠിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ ടോവിനോ തോമസ്.
ഈ ചിത്രത്തിൽ മൂന്നു വേഷങ്ങൾ ചെയ്ത് കൊണ്ടാണ് ടോവിനോ എത്തുന്നതെന്നതാണ് ഇതിന്റെ ഹൈലൈറ്റ്. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ 1900, 1950, 1990 കാലഘട്ടങ്ങളിലുള്ള മൂന്ന് കഥാപാത്രങ്ങളെയാണ് ടോവിനോ തോമസ് അവതരിപ്പിക്കുക. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് ടോവിനോ തോമസ് അവതരിപ്പിക്കാൻ പോകുന്ന കഥാപാത്രങ്ങളുടെ പേരുകൾ. യുജിഎം എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് സുജിത്ത് നമ്പ്യാരാണ്. തെന്നിന്ത്യന്‍ നടി കൃതി ഷെട്ടി നായികാ വേഷത്തിലെത്തുമെന്നു കരുതപ്പെടുന്ന ഈ ചിത്രം വടക്കൻ കേരളത്തിലാണ് ഷൂട്ട് ചെയ്യുന്നത്. തമിഴില്‍ നിന്നുള്ള സംഗീത സംവിധായകന്‍ ദിപു നൈനാന്‍ തോമസ് സംഗീതമൊരുക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ക്രിസ്റ്റി സെബാസ്റ്റ്യന്‍ ആണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.