ഒടിടി റിലീസ് ആയെത്തി ആഗോള ശ്രദ്ധ നേടിയ മിന്നൽ മുരളിക്കും, കഴിഞ്ഞ മാസം തീയേറ്ററുകളിലെത്തി ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ തല്ലുമാലക്കും ശേഷം മറ്റൊരു വമ്പൻ ചിത്രവുമായി എത്തുകയാണ് മലയാളത്തിന്റെ യുവ താരം ടോവിനോ തോമസ്. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഡ്രൈവിംഗ് ലൈസെൻസ് എന്ന പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് ചിത്രത്തിന് ശേഷം ലാൽ ജൂനിയർ ഒരുക്കുന്ന ഈ വമ്പൻ ചിത്രത്തിന്റെ പേര് നടികർ തിലകം എന്നാണ്. ടോവിനോ തോമസിനൊപ്പം സൗബിൻ ഷാഹിറും പ്രധാന വേഷം ചെയ്യാൻ പോകുന്ന ഈ മെഗാ പ്രൊജക്റ്റ് നിർമ്മിക്കുന്നത് അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ്. ഇവർക്കൊപ്പം, പുഷ്പ – ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ വൈ.നവീനും വൈ.രവി ശങ്കറും ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കളായി എത്തും. തെലുങ്കിലെ വമ്പൻ ബാനറായ മൈത്രി മൂവി മേക്കേഴ്സിന്റെ മലയാളത്തിലേക്കുള്ള ചുവടു വെപ്പിന്റെ ഭാഗം കൂടിയാണ് ഈ ചിത്രം.
സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് ഈ ചിത്രത്തിലവതരിപ്പിക്കുക. ബാല എന്ന് പേരുള്ള കഥാപാത്രമായാണ് സൗബിൻ ഷാഹിർ ഈ ചിത്രത്തിലെത്തുന്നത്. ടോവിനോ തോമസും സൗബിൻ ഷാഹിറും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുവിന്‍ സോമശേഖരനാണ്. ആൽബി ക്യാമറ ചലിപ്പിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുക രതീഷ് രാജ്, ഇതിന് സംഗീതമൊരുക്കുന്നത് യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവരുമാണ്. പ്രശാന്ത് മാധവാണ് നടികർ തിലകത്തിന്റെ കലാസംവിധായകൻ. ഇതിലെ ടോവിനോ തോമസിന്റെ ലുക്കും പുറത്തു വന്നിട്ടുണ്ട്.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.