മലയാളത്തിന്റെ യുവ താരം ടോവിനോ തോമസ് നായകനും ദേശീയ അവാർഡ് നേടിയ മലയാളി നായിക കീർത്തി സുരേഷ് നായികാ വേഷവും ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വാശി. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ, തെന്നിന്ത്യൻ സൂപ്പർ നായിക സാമന്ത എന്നിവർ ചേർന്ന് റിലീസ് ചെയ്തു. ടോവിനോ തോമസും കീർത്തി സുരേഷും വക്കീൽ കഥാപാത്രങ്ങളെ ആണ് അവതരിപ്പിക്കുന്നതു എന്ന സൂചനയാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ നമ്മുക്ക് നൽകുന്നത്. അത്കൊണ്ട് തന്നെ ഈ ചിത്രം ഒരു കോർട്ട് റൂം ഡ്രാമയോ ലീഗൽ ത്രില്ലറോ ആവാമെന്നും സോഷ്യൽ മീഡിയ പറയുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ കീർത്തി സുരേഷിന്റെ അച്ഛനും നിർമ്മാതാവും നടനുമായ ജി സുരേഷ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ വിഷ്ണു ജി രാഘവ് ആണ് രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്.
നീൽ ഡി കുന്ന കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവഹിക്കുന്നത് അർജു ബെൻ ആണ്. കൈലാസ് മേനോൻ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന്റെ ക്രിയേറ്റിവ് സൂപ്പർവൈസർ ആയി ജോലി ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകനും എഡിറ്ററും ആയ മഹേഷ് നാരായണൻ ആണ്. ഉർവശി തീയേറ്റേഴ്സ്, രമ്യ മൂവീസ് എന്നിവ ചേർന്നാണ് ഈ ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ റിലീസിന് എത്തിക്കുക. ഗീതാഞ്ജലി, റിങ് മാസ്റ്റർ, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിവക്ക് ശേഷം കീർത്തി സുരേഷ് നായികാ വേഷം ചെയ്യുന്ന മലയാള ചിത്രമാണ് വാശി. കീർത്തി കൂടുതലും ചെയ്തിട്ടുള്ളത് തമിഴ്- തെലുങ്കു ചിത്രങ്ങളാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.