tovino thomas joined the set of lucifer
യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ തിരുവനന്തപുരത്തു പുരോഗമിക്കുകയാണ്. കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനാവുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുരളി ഗോപിയും ഈ ബിഗ് ബജറ്റ് പൊളിറ്റിക്കൽ മാസ്സ് ത്രില്ലെർ നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. വൻ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിൽ ഇപ്പോൾ യുവതാരം ടോവിനോ തോമസും ജോയിൻ ചെയ്തു കഴിഞ്ഞു. മോഹൻലാലിന്റെ അനുജൻ ആയാണ് ടോവിനോ ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്ന സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഏതായാലും കൂതറ എന്ന ശ്രീനാഥ് രാജേന്ദ്രൻ ചിത്രത്തിന് ശേഷം ടോവിനോ മോഹൻലാലുമൊത്തു അഭിനയിക്കുന്ന ചിത്രമാണ് ലൂസിഫർ.
ടോവിനോ തോമസിനെ കൂടാതെ ഇന്ദ്രജിത് സുകുമാരനും ഒരു നിർണ്ണായക വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ വില്ലൻ കഥാപാത്രം ആയെത്തുന്നത് ബോളിവുഡ് താമായ വിവേക് ഒബ്‌റോയ് ആണ്. മഞ്ജു വാര്യർ ആണ് ലുസിഫറിലെ നായികാ വേഷം ചെയ്യുന്നത് . ഈ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. വണ്ടിപ്പെരിയാർ ഷെഡ്യൂൾ കഴിഞ്ഞ ഈ ചിത്രത്തിന്റെ ട്രിവാൻഡ്രം ഷെഡ്യൂൾ ആണ് ഇപ്പൊ നടക്കുന്നത്. ഇനി മുംബൈ, ദുബായ് എന്നിവിടങ്ങളിലും ലൂസിഫർ ഷൂട്ട് ചെയ്യും എന്നാണ് സൂചന. പൃഥ്വിരാജ് ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നു എന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. കലാഭവൻ ഷാജോൺ, ഫാസിൽ , സാനിയ തുടങ്ങിയവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. മോഹൻലാലിൻറെ ഈ ചിത്രത്തിലെ ലുക്ക് ഇപ്പോഴേ സോഷ്യൽ മീഡിയയിൽ തരംഗമാണ്.
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
This website uses cookies.