മെഗാബ്ലോക്ക്ബസ്റ്റർ വിജയം നേടി മുന്നേറുന്ന ടോവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണത്തിന് കയ്യടിയുമായി പ്രശസ്ത സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ചിത്രം കണ്ടതിന് ശേഷം ജൂഡ് തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ച വാക്കുകൾ ഇപ്പോൾ വൈറലാണ്. മലയാളത്തിന്റെ ക്രിസ്ത്യൻ ബെയ്ൽ എന്നാണ് ജൂഡ് ടോവിനോ തോമസിനെ വിശേഷിപ്പിച്ചത്.
ജൂഡ് ആന്റണി കുറിച്ച വാക്കുകൾ ഇങ്ങനെ, “ഒരു നടൻ തന്റെ ശരീരവും കഴിവുകളും എങ്ങനെ തേച്ചു മിനുക്കണം എന്ന് പഠിക്കാൻ സിനിമയിൽ വരാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കുമുള്ള പാഠപുസ്തകമാണ് ഈ മനുഷ്യൻ. മലയാളത്തിന്റെ Christian Bale എന്ന് വേണമെങ്കിൽ പറയാം. അത്രയും അദ്ധ്വാനം ഓരോ കഥാപാത്രത്തിനും ടോവി എടുക്കുന്നുണ്ട്.The Most Hard Working Actor we have. 2018 സംഭവിക്കാനുള്ള കാരണവും ഈ മനുഷ്യന്റെ ഒറ്റ യെസ്സും പടത്തിനോട് കാണിച്ച നൂറു ശതമാനം ആത്മാർത്ഥതയുമാണ്. ഇന്നലെ ARM കണ്ടപ്പോഴും ഞാൻ ആ passionate ആക്ടറേ വീണ്ടും കണ്ടു. ഇത് മലയാളത്തിന് അഭിമാനിക്കാവുന്ന സിനിമയാണ്. Congratulations team ARM “.
ജൂഡ് ഒരുക്കിയ 2018 എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ ടോവിനോ തോമസ് ആണ് പ്രധാന വേഷം ചെയ്തത്. ഇപ്പോൾ 100 കോടി ലക്ഷ്യമാക്കി കുതിക്കുന്ന അജയന്റെ രണ്ടാം മോഷണം ഒരുക്കിയത് നവാഗതനായ ജിതിൻ ലാൽ ആണ്. സുജിത് നമ്പ്യാർ രചിച്ച ഈ ചിത്രത്തിൽ മൂന്ന് കഥാപാത്രങ്ങളെയാണ് ടോവിനോ അവതരിപ്പിച്ചത്. ടോവിനോയുടെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റായി മാറിയ ഈ ചിത്രം നിർമ്മിച്ചത് മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.