ഈ വരുന്ന നവംബർ ഒൻപതിന് റിലീസ് ചെയ്യാൻ പോകുന്ന ചിത്രമാണ് ടോവിനോ തോമസ് നായകനായ ഒരു കുപ്രസിദ്ധ പയ്യൻ. പ്രശസ്ത സംവിധായകൻ മധുപാൽ ഒരുക്കിയ ഈ ചിത്രം രചിച്ചിരിക്കുന്നത് ജീവൻ ജോബും നിർമ്മിച്ചിരിക്കുന്നത് വി സിനിമാസും ആണ്. ഒരു ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒരു മർഡർ മിസ്റ്ററി ആണ് കൈകാര്യം ചെയ്യുന്നത് എന്നാണ് ഇതിന്റെ ട്രൈലെർ സൂചിപ്പിക്കുന്നത്. കുറച്ചു യഥാർത്ഥ സംഭവങ്ങളെ അധികരിച്ചാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്, ആക്ഷൻ രംഗങ്ങൾക്കും മികച്ച പ്രാധാന്യം ഈ ചിത്രത്തിൽ ഉണ്ടെന്നാണ്. ടോവിനോ തോമസിന്റെ കരിയർ ബെസ്റ്റ് ആക്ഷൻ പ്രകടനം ആയിരിക്കും ഈ ചിത്രത്തിലേതു എന്നാണ് സൂചന.
ചിത്രത്തിന്റെ ട്രൈലറിലും നമ്മുക്ക് അതിന്റെ ചില സൂചനകൾ കാണാൻ കഴിയും. തലപ്പാവ് , ഒഴിമുറി എന്നീ നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം മധുപാൽ ആദ്യമായി ഒരുക്കുന്ന ഒരു കൊമേർഷ്യൽ ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. ടോവിനോ തോമസിന് ഒപ്പം ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ശരണ്യ പൊൻവണ്ണൻ, അലെൻസിയർ, നെടുമുടി വേണു, സുജിത് ശങ്കർ, സിദ്ദിഖ്, , സുധീർ കരമന, ബാലു വർഗീസ് , ദിലീഷ് പോത്തൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് നിമിഷാ സജയനും അനു സിത്താരയും ആണ്. നൗഷാദ് ഷെരീഫ് ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് പ്രശസ്ത എഡിറ്റർ വി സാജനും സംഗീതം ഒരുക്കിയിരിക്കുന്നത് ഔസേപ്പച്ചനും ആണ്. ഇതിലെ ഗാനങ്ങൾ ഇപ്പോഴേ ഏറെ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.