ടോവിനോ തോമസ് നായകനായ എന്റെ ഉമ്മാന്റെ പേര് എന്ന ക്രിസ്മസ് ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. അതോടൊപ്പം തന്നെ അദ്ദേഹം വില്ലൻ ആയി അഭിനയിച്ച ധനുഷ് ചിത്രമായ മാരി 2 ഉം വമ്പൻ വിജയമാണ് നേടുന്നത്. ഇനി കൽക്കി എന്ന മാസ്സ് ആക്ഷൻ ത്രില്ലറിൽ അഭിനയിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് ടോവിനോ തോമസ്. ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ടോവിനോ തോമസ് ഈ ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നത്. അതിനു വേണ്ടി വമ്പൻ ഫിസിക്കൽ മേക് ഓവറിന് ആണ് ടോവിനോ ഒരുങ്ങുന്നത്. ഇപ്പോൾ തന്നെ ടോവിനോയുടെ വർക്ക് ഔട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു.
ഈ ചിത്രത്തിന് വേണ്ടി സിക്സ് പാക്ക് ബോഡി ഉണ്ടാക്കുകയാണ് ടോവിനോ എന്ന സൂചനയാണ് ആ ചിത്രങ്ങൾ നമ്മുക്ക് തരുന്നത്. നേരത്തെ ഗോദ എന്ന ചിത്രത്തിന് വേണ്ടി ടോവിനോ ഫിസിക്കൽ മേക് ഓവർ നടത്തിയിരുന്നു. നവാഗതനായ പ്രവീൺ പ്രഭാറാം സംവിധാനം ചെയ്യാൻ പോകുന്ന കൽക്കി എന്ന ചിത്രം സുവിന് കെ വർക്കി. പ്രശോഭ് കൃഷ്ണൻ എന്നിവർ ചേർന്ന് ലിറ്റിൽ ബിഗ് ഫിലിമ്സിന്റെ ബാനറിൽ ആണ് നിർമ്മിക്കുന്നത്. സുജിൻ സുജാതൻ, പ്രവീൺ പ്രഭാറാം എന്നിവർ ചേർന്ന് രചിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. സെൻട്രൽ പിക്ചർസ് വിതരണം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കാൻ പോകുന്നത് ഗൗതം ശങ്കറും എഡിറ്റ് ചെയ്യുന്നത് രഞ്ജിത് കുഴൂരും ആണ്. മോഹൻലാൽ ചിത്രമായ ലുസിഫെറിലും ടോവിനോ തോമസ് ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.