ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ബോക്സ് ഓഫീസ് ഹിറ്റുകൾ കൊണ്ടും അതുപോലെ മികച്ച ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങൾ കൊണ്ടും പ്രേക്ഷകരുടെ പ്രീയപെട്ടവനായി ടോവിനോ തോമസ് മാറി. ഒട്ടേറെ പ്രൊജെക്ടുകൾ ആണ് ടോവിനോ തോമസിന്റെ നായകനാക്കി ഇപ്പോൾ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ഒരു മികച്ച നടൻ ആയും താരം ആയും തിളങ്ങി നിൽക്കുന്ന ടോവിനോ തോമസ് എട്ടു വർഷം മുൻപ് പോസ്റ്റ് ചെയ്ത ഒരു ഫേസ്ബുക് സ്റ്റാറ്റസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ടോവിനോ സിനിമയിൽ എന്തെങ്കിലും ഒക്കെ ആയി തീരാൻ വേണ്ടി കഷ്ട്ടപ്പെടുന്ന സമയമാണത്.
ആ സ്റ്റാറ്റസിൽ ടോവിനോയുടെ വാക്കുകൾ ഇങ്ങനെയാണ്. ” ഇന്ന് നിങ്ങൾ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവർ എന്ന് മുദ്രകുത്തിയെഴുതുമായിരിക്കും. പക്ഷെ ഒരിക്കൽ ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും. അന്ന് നിങ്ങൾ എന്നെയോർത്തു അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ദാർഷ്ട്യം അല്ല, വിഡ്ഢിയുടെ വിലാപവും അല്ല. മറിച്, ഒരു കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ്”. ഏതായാലും ടോവിനോ അന്ന് ഇട്ട ഈ ഫേസ്ബുക് സ്റ്റാറ്റസ് എട്ടു വർഷങ്ങൾക്കു ഇപ്പുറം സത്യമായി വന്നിരിക്കുകയാണ്. ഈ പോസ്റ്റിൽ അന്ന് വന്നിരിക്കുന്ന കമെന്റുകൾ പോലും ടോവിനോ തോമസിനെ കളിയാക്കികൊണ്ടാണ് എന്നതാണ് വസ്തുത. എന്നാൽ ഇന്ന് ആ കളിയാക്കിയവർ തന്നെയാണ് ടോവിനോ ചിത്രങ്ങൾ കാണുന്നതും കയ്യടിക്കുന്നതും എന്നതാണ് ഈ നടൻ നേടിയ വിജയം. ഒരു മികച്ച നടൻ ആയും താരം ആയും ഇന്ന് ടോവിനോ തോമസിനെ മലയാള സിനിമയും പ്രേക്ഷകരും ഒരുപോലെ അംഗീകരിച്ചു കഴിഞ്ഞു
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.