ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കിയ അജയന്റെ രണ്ടാം മോഷണം അഥവാ ARM എന്ന ചിത്രം ഓണം റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. വലിയ ഹൈപ്പിൽ എത്തുന്ന ഈ ചിത്രം മൂന്നു കാലഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്. അജയൻ, മണിയൻ, കുഞ്ഞിക്കേളു എന്നീ മൂന്നു കഥാപാത്രങ്ങൾക്കാണ് ടോവിനോ തോമസ് ഈ ചിത്രത്തിൽ ജീവൻ പകരുന്നത്.
പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന ARM ന്റെ ട്രെയിലറിനും വലിയ കയ്യടിയാണ് ലഭിച്ചത്. ചിത്രത്തിലെ ദൃശ്യങ്ങളും വിഎഫ്എക്സ് നിലവാരവും അതുപോലെ ത്രീഡി എഫ്ഫക്റ്റ് നൽകുന്ന ഷോട്ടുകളും വലിയയ പ്രശംസ നേടി. അതിന്റെ നിലവാരം വളരെ വലുതായത് കൊണ്ട് തന്നെ ഈ ചിത്രത്തിന്റെ ബഡ്ജറ്റ് നൂറ് കോടി, 60 കോടി എന്നൊക്കെയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇപ്പോഴിതാ അതിന്റെ പകുതി മാത്രമാണ് ഇതിന്റെ യഥാർത്ഥ ബഡ്ജറ്റ് എന്ന് പറയുകയാണ് നായകനായ ടോവിനോ തോമസ്.
ത്രീഡി, വിഎഫ്എക്സ്, പ്രൊമോഷന്‍, എന്നിവയെല്ലാം ചേർത്ത് 30 കോടി രൂപയേ ചിത്രത്തിന്റെ ബജറ്റായി വരൂ എന്നാണ് ടൊവിനോ തോമസ് പറയുന്നത്. ബഡ്ജറ്റ് വളരെ കൂടുതലായി തോന്നുന്നത് ചിത്രത്തിന്റെ മേക്കിങ് നിലവാരം അത്ര ഗംഭീരമായത് കൊണ്ടാണെന്നും അദ്ദേഹം സൂചിപ്പിച്ചു. മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും വേഷമിട്ട ഈ ചിത്രം സെപ്റ്റംബർ 12 ന് മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഭാഷകളിലും റിലീസ് ചെയ്യും.
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ്…
This website uses cookies.