ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രം ഓണം റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ത്രീഡിയിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ മൂന്നു കഥാപാത്രങ്ങൾക്കാണ് ടോവിനോ തോമസ് ജീവൻ പകരുന്നത്. കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നീ കഥാപാത്രങ്ങളെയാണ് ടോവിനോ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പരസ്പരം വ്യത്യസ്‌തമായ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ എടുത്ത തയ്യാറെടുപ്പുകളെ കുറിച്ച് മനസ്സ് തുറക്കുകയാണ് ടോവിനോ.
കാസർഗോഡ് ഒരു വീട് എടുത്ത് താമസിച്ചാണ് താൻ ഈ ചിത്രത്തിൽ അഭിനയിച്ചതെന്നും ഈ ചിത്രത്തിനു വേണ്ടി ഒരു ആക്ടിംഗ് വർക്ക് ഷോപ്പ് ചെയ്തിട്ടുണ്ട് എന്നും ടോവിനോ പറയുന്നു. അഭിനയം പഠിക്കുക എന്നതായിരുന്നില്ല, ആ കഥാപാത്രങ്ങളെ മനസിലാക്കുക എന്നതായിരുന്നു പ്രധാനം എന്നും ടോവിനോ പറഞ്ഞു. 12 വർഷത്തെ സിനിമാ ജീവിതത്തിൽ ഇതാദ്യമായാണ് ഒരു വർക്ക് ഷോപ്പിൽ പങ്കെടുക്കുന്നത് എന്നും ടോവിനോ കൂട്ടിച്ചേർത്തു. ചിത്രത്തിന് വേണ്ടി കളരി ഉൾപ്പെടെ ടോവിനോ പരിശീലിച്ചിരുന്നു. കമൽഹാസനെ പോലുള്ള ഇതിഹാസങ്ങളാണ് മുൻപ് ഒരു ചിത്രത്തിൽ മൂന്നോ അതിലധികമോ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളതെന്നും, താൻ അവരെപ്പോലെ ഒരു മികച്ച അഭിനേതാവല്ല, ഇപ്പോഴും അഭിനയം പഠിച്ചു കൊണ്ടിരിക്കുന്ന ആളാണെന്നും ടോവിനോ പറഞ്ഞു.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും വേഷമിട്ട ഈ ചിത്രം മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.