കേരളത്തിൽ ഇപ്പോൾ ചർച്ചാവിഷയം കോവിഡ് 19 തന്നെയാണ്. കൊറോണ വൈറസ് മൂലം കേരളം തന്നെ ലോക്ക് ഡൗൺ ചെയ്തിരിക്കുന്ന ഈ സാഹചര്യത്തിൽ എല്ലാവരും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ കഴിക്കുകയാണ്. സോഷ്യൽ ഡിസ്‌സ്ഥൻസിങ്ങിലൂടെ വൈറസിനെ പ്രതിരോധിക്കുകയാണ് ഓരോരുത്തരും ചെയ്യുന്നത്. വീട്ടിലായിരിക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും എഴുതിയും വായിച്ചും വ്യായാമം ചെയ്തും ആരോഗ്യവന്മാരായി ഇരിക്കുവാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതേ നിർദ്ദേശവുമായി ഒരുപാട് സിനിമ താരങ്ങളും മുന്നോട്ട് വന്നിരുന്നു. നടൻ ടോവിനോ തോമസിന്റെ വർക്ക്ഔട്ട് വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
മകളോടൊപ്പം വരെ രസകരമായ രീതിയിൽ വർക്ക്ഔട്ട് ചെയ്യുന്ന വിഡിയോയാണ് ടോവിനോ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. മകളെ പുറത്ത് ഇരുത്തി മൂവിങ് പുഷ്‌അപ്പാണ് താരം ചെയ്തിരിക്കുന്നത്. വളരെ കൗതുകം തോന്നുന്ന ഈ വിഡിയോ ഏറെ മാതൃകപരമാണ്. വീട്ടിൽ ഇരിക്കുവാനും ആരോഗ്യം സംരക്ഷിക്കാനും ടോവിനോ ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റേ ഹോം, സ്റ്റേ സേഫ്, സ്റ്റേ ഫിറ്റ്, സ്റ്റേ ഹാപ്പി എന്നീ വാചകങ്ങളാണ് താരം ഉപയോഗിച്ചിരിക്കുന്നത്. ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിൽ മലയാളത്തിലെ യുവതാരങ്ങളിൽ ഏറെ മുന്നിൽ തന്നെയാണ് ടോവിനോ. സിനിമകൾക്ക് വേണ്ടി മാത്രം മാത്രമല്ല താരം മേക്കോവർ നടത്താറുള്ളത്, എല്ലായ്പ്പോഴും ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുവാൻ അദ്ദേഹം സമയം കണ്ടെത്താറുണ്ട്. സിനിമ താരങ്ങളുടെ വർക്ക്ഔട്ട് ചിത്രങ്ങളും വിഡിയോകളും ആരാധകർക്കും സിനിമ പ്രേമികൾക്കും ഏറെ പ്രചോദനം നൽകുന്ന ഒന്ന് തന്നെയാണ്. ഇന്നലെ കാളിദാസ് ജയറാം ആരോഗ്യം സംരക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു ചിത്രം പങ്കുവെക്കുകയുണ്ടായി. ശരീരത്തിന്റെ ഭാരം കൂട്ടികൊണ്ട് വളരെയധികം ഹിറ്റായി നിൽക്കുന്ന ഞെട്ടിക്കുന്ന മേക്ക്ഓവറാണ് കാളിദാസ് നടത്തിയിരിക്കുന്നത്.
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
This website uses cookies.