യുവ താരം ടോവിനോ തോമസ് ഇന്ന് തന്റെ ജന്മദിനം ആഘോഷിച്ചത് മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ഒപ്പമാണ്. മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് എന്ന ഹൊറർ ത്രില്ലറിന്റെ ലൊക്കേഷനിൽ എത്തിയ ടോവിനോക്കു അണിയറ പ്രവർത്തകർ സ്വീകരണം നൽകുകയും അവിടെ വെച്ച് കേക്ക് മുറിച്ചു ടോവിനോ ജന്മദിനം ആഘോഷിക്കുകയുമായിരുന്നു. മെഗാ സ്റ്റാറിനൊപ്പം ടോവിനോ ജന്മദിനം ആഘോഷിക്കുന്ന ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ ചിത്രത്തിൽ ടോവിനോ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ടോ എന്നാണ് ഇപ്പോൾ ചില ആരാധകരുടെ സംശയം.
മഞ്ജു വാര്യർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പൻ എന്നിവരും അഭിനയിക്കുന്നുണ്ട്. ഈ വര്ഷം ഈദ് റിലീസ് ആയാണ് ദി പ്രീസ്റ്റ് റിലീസ് ചെയ്യുക. ടോവിനോയുടെ ജന്മദിന സ്പെഷ്യൽ ആയി ഇന്ന് രണ്ടു ടോവിനോ ചിത്രങ്ങളുടെ ടീസർ ആണ് റിലീസ് ചെയ്തത്. ആദ്യമെത്തിയത് ടോവിനോ കൂടി നിർമ്മാണ പങ്കാളിയായ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് എന്ന ചിത്രത്തിന്റെ ടീസർ ആണ്. ജിയോ ബേബി രചിച്ചു സംവിധാനം ചെയ്ത ഈ റോഡ് മൂവി നിർമ്മിച്ചിരിക്കുന്നത് ടൊവിനോ തോമസിന് ഒപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നാണ്. അതിനു ശേഷം എത്തിയത് ടോവിനോ നായകനായ ഫോറൻസിക് എന്ന ചിത്രത്തിന്റെ ടീസറാണ്. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഈ ത്രില്ലർ ചിത്രം രചിച്ചിരിക്കുന്നതും അവർ തന്നെയാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ഈ ചിത്രങ്ങൾ റിലീസ് ചെയ്യും.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.