തന്റെ പുതിയ ചിത്രമായ തീവണ്ടി നേടുന്ന വമ്പൻ വിജയത്തിന്റെ ആഹ്ലാദത്തിൽ ആണ് ടോവിനോ തോമസ്. എന്നാൽ അതിനിടയിൽ ആണ് തീവണ്ടിയുടെ വ്യാജ പ്രിന്റുകൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത്. അതിനെതിരെ ടോവിനോ കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക് പോസ്റ്റുമായി രംഗത്ത് വന്നിരുന്നു. പൈറസിക്കെതിരെ ആയിരുന്നു ടോവിനോയുടെ ഫേസ്ബുക് പോസ്റ്റ്. വർഷങ്ങളായി മലയാളസിനിമയുടെ ശാപം ആണ് പൈറസി എന്നും പൈറസി തടയാൻ അല്ലെങ്കിൽ ഇല്ലാതാക്കാൻ ഫലപ്രദമായ ഒരേയൊരു വഴിയേ താൻ കാണുന്നുള്ളൂ എന്നും ടോവിനോ പറയുന്നു. സിനിമാപ്രേമികളായ നമ്മൾ ഇനിമുതൽ ഒരു സിനിമയുടെയും പൈറേറ്റഡ് കോപ്പികൾ ഡൗൺലോഡ് ചെയ്യുകയോ കാണുകയോ ചെയ്യില്ല എന്ന തീരുമാനം എടുക്കുക ആണ് ആ വഴി എന്നാണ് ടോവിനോ കുറിക്കുന്നത്.
ഇന്ത്യയിലെ മറ്റ് ഫിലിം ഇൻഡസ്ട്രികളുമായി തട്ടിച്ചു നോക്കുമ്പോൾ ചെറിയൊരു ഇൻഡസ്ട്രിയാണ് നമ്മുടെ മലയാളം ഇൻഡസ്ട്രി എന്നത് കൊണ്ട് തന്നെ ചെറിയ ബജറ്റിൽ ഒരുക്കുന്ന മലയാള സിനിമകൾ തിയേറ്ററിൽ മത്സരിക്കുന്നത് ഹോളിവുഡ് ബോളിവുഡ് ടോളിവുഡ് കോളിവുഡ് ഉൾപ്പടെയുള്ള വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമകളോടാണ് എന്ന സത്യം ടോവിനോ ഓർമ്മിപ്പിക്കുന്നു. എന്നിട്ടും നമ്മൾ തോൽക്കാതെ തലയുയർത്തി നിൽക്കുന്നത് ഇവിടെ സൃഷ്ടിക്കപ്പെടുന്ന സിനിമകളിൽ പണിയെടുക്കുന്നവർ ഇരട്ടി പണിയെടുക്കുന്നതുകൊണ്ടാണ് എന്നും ടോവിനോ പറയുന്നു. ഒരു സിനിമയുടെ പൈറേറ്റഡ് കോപ്പി അപ്‌ലോഡ് ചെയ്യുന്നത് നിയമപരമായി ഒരു ക്രിമിനൽ കുറ്റം ആണ് . അത് ഡൗൺലോഡ് ചെയ്ത് കാണുന്നവർ കൂട്ടുപ്രതികളും ആവുന്നു എന്ന കാര്യവും ടോവിനോ ഓർമ്മിപ്പിക്കുന്നുണ്ട്.
വ്യാജ പ്രിന്റുകൾ കാണണ്ട എന്ന തീരുമാനം നമ്മുക്ക് എടുത്തൂടെ എന്നും ഇത്തരക്കാരെ നന്നാക്കാൻ പറ്റിയില്ലെങ്കിലും നമുക്ക് സ്വയം നന്നായിക്കൂടെ എന്നും ടോവിനോ ചോദിക്കുന്നു. അതുപോലെ ട്രോളന്മാർ ലിപ് ലോക്ക് ട്രോളുകളുടെ സ്റ്റോക്ക് തീരുമ്പോ ഇതുംകൂടി ഒന്ന് പരിഗണിക്കണം എന്നും ട്രോളന്മാരിൽ നല്ല പ്രതീക്ഷ ഉണ്ടെന്നും ടോവിനോ തുറന്നു പറയുന്നു. നല്ല കാര്യങ്ങൾ ചെയ്യാനും ആളുകളെ ചിന്തിപ്പിക്കാനുമുള്ള ട്രോളന്മാരുടെ കഴിവാണ് ടോവിനോ എടുത്തു പറഞ്ഞത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.