മലയാളത്തിന്റെ യുവ താരങ്ങളിൽ പ്രമുഖനായ ഒരാളാണ് നടൻ ടോവിനോ തോമസ്. ഒട്ടേറെ ചിത്രങ്ങളിലൂടെ ഇന്ന് മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ സ്ഥാനം ലഭിച്ചിട്ടുള്ള ഈ നടൻ മലയാളത്തിലെ ഏറ്റവും തിരക്കേറിയ താരങ്ങളിൽ ഒരാൾ കൂടിയാണ്. ഒരു താരമെന്ന നിലയിലും നടനെന്ന നിലയിലും തന്റെ പ്രതിഭ തെളിയിച്ച ടോവിനോ കഴിഞ്ഞ കുറച്ചു ആഴ്ചകളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. കള എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ, സംഘട്ടന രംഗം ചിത്രീകരിക്കുമ്പോൾ വയറിനു ചവിട്ടേറ്റ ടോവിനോയെ ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത് വലിയ വാർത്തയായിരുന്നു. എന്നാൽ പരിക്ക് ഗുരുതരമല്ലാത്തതിനാൽ കുറച്ചു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം രണ്ടാഴ്ച്ചയോളമായി ടോവിനോ തോമസ് തന്റെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇപ്പോഴിതാ ടോവിനോ വീണ്ടും വാർത്തകളിൽ നിറയുകയാണ്. എന്നാൽ ഇപ്പോൾ ടോവിനോ തോമസ് വാർത്തയിൽ ഇടം പിടിച്ചത് ഒരു പുതിയ വാഹനം സ്വന്തമാക്കിയതിന് പേരിലാണ്.
ബ്രിട്ടീഷ് കാർ നിർമാതാക്കളായ മിനിയുടെ സൈഡ്‌വാക്ക് എഡിഷൻ ആണ് ടോവിനോ തോമസ് സ്വന്തമാക്കിയിരിക്കുന്നത്. കാർ പ്രേമിയായ ടോവിനോ ഈ പുതിയ വാഹനം കൊച്ചിയിലെ മിനി ഡീലർഷിപ്പിൽ നിന്നാണ് സ്വന്തമാക്കിയത്. ഇന്ത്യയിലേക്ക് ആകെ മൊത്തം പതിനഞ്ചു കാറുകൾ മാത്രമേ ഈ പുതിയ എഡിഷനിൽ കമ്പനി അയച്ചിട്ടുള്ളു. അതിലൊന്നാണ് ടോവിനോ തോമസ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം നാലപ്പത്തിയഞ്ചു ലക്ഷത്തോളം രൂപ ചെലവിട്ടാണ് ടോവിനോ തോമസ് ഈ പുതിയ വാഹനം സ്വന്തം പേരിലാക്കിയിരിക്കുന്നതു. മിന്നൽ മുരളി, കള, നാരദൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളാണ് ടോവിനോ തോമസ് നായകനായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നതു.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.